നടുറോഡിൽ വാഹനം നിർത്തരുത്, മുന്നറിയിപ്പ് നൽകി അബൂദാബി പൊലീസ്, അപകടദൃശ്യം പങ്കുവെച്ചു

എന്ത് കാരണമായാലും നടുറോഡിൽ വാഹനം നിർത്തരുതെന്ന മുന്നറിയിപ്പ് നൽകി അബൂദബി പൊലീസ്. നടുറോഡിൽ വാഹനം നിർത്തിയതുമൂലമുണ്ടായ അപകട ദൃശ്യം പങ്കുവെച്ചാണ് അബൂദബി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. വൻ അപകടത്തിന് കാരണമാവുന്ന ഇത്തരം പ്രവൃത്തി ഗുരുതര ഗതാഗത ലംഘനമാണ്. വാഹനം ഹസാർഡ് ലൈറ്റ് തെളിച്ചതോടെ തൊട്ടുപിന്നിലുള്ള വാഹനങ്ങൾ നിർത്തിയെങ്കിലും റോഡ് ഗതാഗതം തടസ്സപ്പെട്ടത് അറിയാതെ മറ്റ് വാഹനം മുന്നിൽ നിർത്തിയ കാറിൽ ഇടിച്ചുകയറുകയും ഇതിനു ശേഷം സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിക്കുകയുമായിരുന്നു. വാഹനത്തിന് അപ്രതീക്ഷിതമായ തകരാറുകൾ സംഭവിച്ചാൽ നടുറോഡിൽ…

Read More

അനധികൃത ടാക്സികൾ പെരുകുന്നു; യാത്രക്കാർ അംഗീകൃത യാത്രാമാർഗങ്ങൾ സ്വീകരിക്കണം

അനധികൃത ടാക്സി സർവിസ് പിടിക്കപ്പെട്ടാൽ 3000 ദിർഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ലൈസൻസിൽ 24 ബ്ലാക്ക് പോയൻറ് ചുമത്തുകയും ചെയ്യും. അനധികൃത ടാക്സി സർവിസുകളുമായി സഹകരിക്കുന്നതുമൂലം യാത്രികർക്കുണ്ടാവുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും അപകടത്തെക്കുറിച്ചും പൊലീസ് ബോധവത്കരിക്കുന്നുണ്ട്. ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ യാത്രക്കാരെ കൊണ്ടുപോവരുതെന്ന് സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവർമാരോട് പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായും അനധികൃത ടാക്സി സർവിസുകൾ ഇല്ലാതാക്കുന്നതിനും അംഗീകൃത ടാക്സികളെ മാത്രമേ ആശ്രയിക്കാവൂ. അബൂദബിയുടെ വിവിധ മേഖലകളിൽ സർവിസ് നടത്തിയിരുന്ന…

Read More

ഡേറ്റിങ് ആപ്പ് , അപരിചിതരിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് , തട്ടിപ്പുകളിൽ വീഴരുത് , മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി : സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ പൗരന്മാർക്കു നിർദേശവുമായി യുഎഇ . സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും എങ്ങനെ സുരക്ഷിതരായിരിക്കാമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അബുദാബി പൊലീസ് . സമൂഹമാധ്യമങ്ങൾ വൻ ചതിക്കുഴികളായി മാറുകയും പലരും ഇരകളാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി . സോഷ്യൽ മിഡിയയിൽ അപരിചിതരിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാൽ സ്വീകരിക്കരുതെന്ന് പൊലീസ് നിർദേശിക്കുന്നു . കൂടാതെ നിങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പബ്ലിക്കാക്കരുതെന്നും അപരിചിതരുമായി ഇവ പങ്കുവയ്ക്കരുതെന്നും മുന്നറിയിപ്പിലുണ്ട് . ഡേറ്റിങ് ആപ്പുകളെയും സൈറ്റുകളെയും കരുതിയിരിക്കാനും…

Read More

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ കുറഞ്ഞ വേഗപരിധിയിലും താഴെ വാഹനമോടിക്കുന്നവർക്ക് നാളെ മുതൽ പിഴ ചുമത്തും

അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേഗപരിധിയിലും താഴെ വാഹനമോടിക്കുന്നവർക്ക് 2023 മെയ് 1 മുതൽ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. 2023 ഏപ്രിൽ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ ഏറ്റവും ഇടത്ത് വശത്തെ രണ്ട് വരികളിൽ പുതിയ കുറഞ്ഞ വേഗപരിധി ഏർപ്പെടുത്തിയിരുന്നു. ഇത് പ്രകാരം, ഈ റോഡിൽ ഇരുവശത്തേക്കും, ഏറ്റവും ഇടത്ത് വശത്തെ രണ്ട് വരികളിൽ, മണിക്കൂറിൽ 120 കിലോമീറ്റർ എന്നത് ഏറ്റവും കുറഞ്ഞ വേഗപരിധിയായി…

Read More