
അബുദാബി: വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി
എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് അബുദാബി പോലീസ് നൽകിയിരിക്കുന്നത്: ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾ കഴിയുന്നതും ഗതാഗത തടസം ഉണ്ടാകാത്ത രീതിയിൽ മാറ്റേണ്ടതും, റോഡുകളിൽ നിന്ന് തൊട്ടരികിലുള്ള സുരക്ഷിതമായ സ്ഥാനത്തേക്ക് ഉടൻ തന്നെ നീക്കം ചെയ്യേണ്ടതുമാണ്. നീക്കാനാകാത്ത ബ്രേക്ക്ഡൌൺ ആയ വാഹനങ്ങൾ റോഡിന്റെ വലത് വശത്തുള്ള ഷോൾഡറിലേക്ക് മാറ്റേണ്ടതാണ്. ഇത്തരം വാഹനങ്ങളിലെ ഹസാഡ് ലൈറ്റ് ഉടൻ തന്നെ തെളിയിച്ച്…