
ബോൻടം മയണിസ് രാജ്യത്ത് വിൽക്കുന്നില്ലെന്ന് മന്ത്രാലയം
സൗദിയിലെ പ്രമുഖ റസ്റ്റാറന്റിൽ ഭക്ഷ്യവിഷബാധക്ക് കാരണമായതായി കരുതുന്ന ബോൻടം മയണിസ് യു.എ.ഇ വിപണിയിൽ വിൽക്കുന്നില്ലെന്ന് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഈ കമ്പനിയുടെ മയണിസ് രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നില്ലെന്നാണ് പ്രസ്താവന വ്യക്തമാക്കിയിട്ടുള്ളത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരാൾ മരിക്കുകയും 75 പേർ ചികിത്സ തേടുകയും ചെയ്ത പശ്ചാത്തലത്തിൽ മയണിസ് വിൽക്കുന്നത് നിർത്തിവെക്കാൻ സൗദി അധികൃതർ നിർദേശിച്ചിരുന്നു. നേരത്തെ അബൂദബി അധികൃതരും ഉൽപന്നം വിപണിയിലില്ലെന്ന് അറിയിച്ചിരുന്നു. ഉൽപന്നത്തിന്റെ സുരക്ഷയും നിർദേശങ്ങളും പാലിച്ചതിന് ശേഷമല്ലാതെ ഉൽപ്പന്നം പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തുറമുഖങ്ങളിൽ…