
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകാനിരിക്കുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി
അടുത്ത രണ്ടു മാസത്തേക്ക് യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകാനിരിക്കുന്ന ആളുകൾക്ക് നോർക്ക റൂട്സ് വഴി സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു. എക്സിറ്റ് പാസ് ലഭിച്ചു പതിനാലു ദിവസത്തിനകം രാജ്യം വിടണം.എന്നാൽ ഇതിനുള്ളിൽ ഉയർന്ന നിരക്കിൽ സ്വന്തമായി വിമാന ടിക്കറ്റ് എടുത്തു നാട്ടിൽ പോകുക എന്നത് പലർക്കും സാധിക്കില്ല. നാളിതുവരെ പല സംഘടനകളും ഉദാരമതികളായ സാമൂഹിക പ്രവർത്തകരുമാണ് പലപ്പോഴും ഇവർക്കുള്ള നിയമസഹായവും അതോടൊപ്പം താമസവും ഭക്ഷണവുമടക്കം നൽകി…