
നവീകരണം പൂർത്തിയായി; അബൂദബി വിമാനത്താവള റൺവേ പ്രവർത്തനസജ്ജം
നവീകരണ പദ്ധതിക്കുശേഷം സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വടക്കന്‍ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായതായി അബൂദബി എയര്‍പോര്‍ട്ട്സ് അറിയിച്ചു. 2,10,000 ടണ്‍ ആസ്ഫോല്ട്ട് (ടാര്‍ മഷി) ഉപയോഗിച്ചാണ് അത്യാധുനിക റണ്‍വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്രൗണ്ട് വിസിബിലിറ്റി മോണിറ്ററിങ് സംവിധാനം, നൂതന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം(ഐ.എൽ.എസ്) എന്നിവയും റണ്‍വേയിലുണ്ട്. ഇതിനു പുറമേ 1200 ഹാലജന്‍ എയര്‍ഫീല്‍ഡ് ലൈറ്റുകള്ക്കു പകരം എല്‍.ഇ.ഡി സാങ്കേതികവിദ്യയിലുള്ള പരിസ്ഥിതി സൗഹൃദ ലൈറ്റുകള്‍ സ്ഥാപിച്ചു. റണ്‍വേയിലെ ഐ.എല്‍.എസ്, റണ്‍വേ വിഷ്വല്‍ റേഞ്ച് (ആര്.വി.ആര്) സംവിധാനങ്ങള്‍ പ്രതികൂല കാലാവസ്ഥയിലും…