
വേട്ടയാടാം … പക്ഷേ അനുമതി വേണം
അബൂദബി കള്‍ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരമ്പരാഗത രീതിയിലുള്ള വേട്ടക്കാലം (ട്രഡീഷനല്‍ ഹണ്ടിങ് സീസണ്) ഫെബ്രുവരി 15 വരെ നടക്കും. അല്മര്സൂം ഹണ്ടിങ് റിസര്‍വിലാണ് ഹണ്ടിങ് സീസണ് നടക്കുന്നത്. സുസ്ഥിര വേട്ടയാടലിനെ പ്രോത്സാഹിപ്പിക്കുക, ഫാല്‍ക്കണ്‍, സലൂക്കി നായ്ക്കള്‍ എന്നിവയെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ എന്നിവയാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. 923 ചതുരശ്ര കിലോമീറ്ററാണ് അല്‍ മര്‍സൂം ഹണ്ടിങ് റിസര്‍വിന്റെ വിസ്തൃതി. പരമ്പരാഗത രീതിയിലുള്ള വേട്ടയാടലിനും പരമ്പരാഗത യാത്രാമാർഗങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രകൃതി ഭംഗി നുകര്‍ന്നുകൊണ്ടുള്ള രാത്രികാല…