
നവീകരണം പൂർത്തിയാക്കി ഹൂറയിലെ അബൂബക്കർ സിദ്ദീഖ് മസ്ജിദ് ഉദ്ഘാടനം ചെയ്തു
നവീകരണം പൂർത്തിയാക്കിയ ഹൂറയിലെ അബൂബക്ർ സിദ്ദീഖ് മസ്ജിദ് ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. കൂഹ്ജി കുടുംബമാണ് നവീകരണത്തിനായി സംഭാവന നൽകിയത്. ഹമദ് രാജാവ് അധികാരമേറ്റെടുത്തതിന്റെ രജതജൂബിലി ആഘോഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്തുത തീരുമാനം. പ്രദേശവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്നതിനാണ് റമദാന്റെ തുടക്കത്തിൽതന്നെ നവീകരണം പൂർത്തിയാക്കി തുറന്നുകൊടുത്തത്. കഴിഞ്ഞ 40 വർഷമായി അബൂബക്ർ മസ്ജിദ് വിശ്വാസികൾക്ക് ഹൃദ്യതയും ആരാധനാ സൗകര്യവും പകർന്നുനൽകി നിലനിൽക്കുന്നതിൽ ഏറെ സന്തോഷമുള്ളതായി…