അബുദാബിയിൽ നടന്ന സാംസ്കാരിക ഉച്ചകോടിയിൽ പങ്കാളിയായി ബഹ്റൈനും

അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന സാം​സ്​​കാ​രി​ക ഉ​ച്ച​കോ​ടി 2024ൽ ​ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി. 90 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചി​ന്ത​ക​ന്മാ​രും സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും പ​​​​​ങ്കെ​ടു​ത്ത ഉ​ച്ച​കോ​ടി​യി​ൽ ബ​ഹ്​​റൈ​ൻ സാം​സ്​​കാ​രി​ക, പാ​ര​മ്പ​ര്യ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ഫ​യാ​ണ്​ ബ​ഹ്​​റൈ​നെ ​പ്ര​തി​നി​ധീ​ക​രി​ച്ച്​ പ​​ങ്കെ​ടു​ത്ത​ത്. സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്​​കാ​രി​ക ഉ​ന്ന​മ​ന​ത്തി​നും നാ​ഗ​രി​ക പു​രോ​ഗ​തി​ക്കും ഇ​ത്ത​രം ഉ​ച്ച​കോ​ടി​ക​ൾ ഉ​പ​ക​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം ഇന്ന് മുതൽ അബുദാബിയിൽ

ആ​ഗോ​ള​കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി(​കോ​പ്​28)​ക്ക്​ ശേ​ഷം യു.​എ.​ഇ ആ​തി​ഥ്യ​മ​രു​ളു​ന്ന ലോ​ക വ്യാ​പാ​ര​സം​ഘ​ട​ന(​ഡ​ബ്ല്യു.​ടി.​ഒ)​യു​ടെ 13മ​ത്​ മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ന്​ ഇന്ന് മുതൽ അ​ബൂ​ദ​ബി​യി​ൽ തു​ട​ക്ക​മാ​യി. ആ​ഗോ​ള ത​ല​ത്തി​ൽ വ്യാ​പാ​ര രം​ഗം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന വേ​ദി​യെ​ന്ന നി​ല​യി​ൽ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യ​പൂ​ർ​വ​മാ​ണ്​ സ​മ്മേ​ള​നം വീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യു​ടെ ഉ​ന്ന​ത തീ​രു​മാ​ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന വേ​ദി കൂ​ടി​യാ​ണ്​ മ​ന്ത്രി​ത​ല സ​മ്മേ​ള​നം. സം​ഘ​ട​ന​യു​ടെ 166 അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ 7,000 മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​നി​ധി​ക​ളു​മാ​ണ് അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന​ പ​രി​പാ​ടി​യി​ൽ പങ്കെടു​ക്കു​ന്ന​ത്. 29നാ​ണ്​ സ​മ്മേ​ള​നം സ​മാ​പി​ക്കു​ന്ന​ത്.സു​പ്ര​ധാ​ന…

Read More

ലൈസൻസ് ഇല്ലാത്ത തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കും; ക്യാമ്പയിനുമായി അബൂദാബി മുനിസിപ്പാലിറ്റി

ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ക്യാമ്പ​യി​നു​മാ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക്ക​ളെ​ക്കു​റി​ച്ച്​ താ​മ​സ​ക്കാ​രെ​യും ബി​സി​ന​സു​കാ​രെ​യും ക​ട​ക്കാ​രെ​യും റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ളെ​യും ക്യാമ്പ​യി​​നി​ലൂ​ടെ ബോ​ധ​വ​ത്​​ക​രി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും വി​ൽ​പ​ന വ​സ്തു​ക്ക​ളു​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് അ​ധി​കൃ​ത​ർ നി​ഷ്ക​ർ​ഷി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ക്യാമ്പ​യി​ൻ ഉ​യ​ർ​ത്തി​ക്കാ​ട്ടും. അം​ഗീ​കൃ​ത വ്യാ​പാ​രി​ക​ളു​മാ​യി മാ​ത്രം സ​ഹ​ക​രി​ച്ചാ​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ത​ട​യാ​നാ​കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി പൊ​തു​ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു. അം​ഗീ​കാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ളു​ടെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ അ​ധി​കൃ​ത​ർ സ്വ​ന്തം ക്ഷേ​മ​ത്തി​ന്…

Read More

അബുദാബിയിലെ ക്ഷേത്രം ലോകത്തിനാകെയുളളത്’; യുഎഇയിക്ക് നന്ദി പറഞ്ഞ് പ്രധാമന്ത്രി നരേന്ദ്ര മോദി

അബുദബിയിൽ ഇന്ന് സമര്‍പ്പണം ചെയ്ത ഹിന്ദു ക്ഷേത്രം ലോകത്തിനാകെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിന് വേണ്ടിയുള്ളതാണ് ഈ ക്ഷേത്രമെന്നും പാരമ്പര്യത്തിന്റെ പ്രതീകമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഭരണാധികാരിക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി ഭാരതീയരുടെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും പറഞ്ഞു. വളരെ വലിയ താത്പര്യമാണ് യുഎഇ ഭരണാധികാരികൾ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ അഭിമാനമായ കെട്ടിടങ്ങൾക്ക് ഒപ്പം ക്ഷേത്രം കൂടി ഇടം പിടിക്കുകയാണെന്ന് പ്രധാമന്ത്രി പറഞ്ഞതിന് പിന്നാലെ യുഎഇ ഭരണാധികാരിക്ക് സദസ് ഒന്നടങ്കം…

Read More

അബുദാബി കെഎംസിസി ‘ദി കേരള ഫെസ്റ്റിന് ഉജ്ജ്വല സമാപനം

അബുദാബി കെഎംസിസി ഒരുക്കിയ മൂന്നു ദിവസം നീണ്ടു നിന്ന ദി കേരള ഫെസ്റ്റിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ തിരശീല വീണു . ഫെസ്റ്റിൽ ആയിരങ്ങളാണ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിലേക്ക് ഒഴുകി എത്തിയത്. കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ , പി ജി സുരേഷ് കുമാർ , ഷാനി പ്രഭാകർ , ഹാശ്മി താജ് ഇബ്രാഹിം , മാതു സജി എന്നിവർ നയിച്ച മാധ്യമ സെമിനാറും മറിമായം കോമഡി ഷോയുമായിരുന്നു രണ്ടാം ദിനത്തിലെ പ്രധാന…

Read More

സ്വയം നിയന്ത്രിത സൈനിക വാഹനം നിർമിച്ച് അബൂദാബി സ്റ്റാർട്ടപ് കമ്പനി

സൈ​നി​കാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി നി​ര്‍മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹൈ​ബ്രി​ഡ് വാ​ഹ​നം നി​ര്‍മി​ച്ച് അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ സ്റ്റാ​ര്‍ട്ട​പ്പ് ക​മ്പ​നി. അ​ണ്‍മാ​ന്‍ഡ് സി​സ്റ്റം​സ് (യു​മെ​ക്‌​സ്), സി​മു​ലേ​ഷ​ന്‍ ആ​ന്‍ഡ് ട്രെ​യി​നി​ങ് (സിം​ടെ​ക്‌​സ്) എ​ക്‌​സി​ബി​ഷ​നി​ലാ​ണ് കി​ന്‍സ്റ്റു​ഗി എ​ന്ന അ​ബൂ​ദ​ബി ടെ​ക് ക​മ്പ​നി മാ​ഗ്ന​സ് എ​ന്ന നി​ര്‍മി​ത​ബു​ദ്ധി സൈ​നി​ക​വാ​ഹ​നം അ​വ​ത​രി​പ്പി​ച്ച​ത്. ആ​റു സീ​റ്റു​ക​ളു​ള്ള 4X4 സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന​മാ​ണ് മാ​ഗ്ന​സ്. ആ​റു ഡ്രോ​ണു​ക​ളും നി​ര്‍മി​ത​ബു​ദ്ധി​യു​ള്ള റോ​ബോ​ട്ടു​മൊ​ക്കെ​യു​ള്ള വാ​ഹ​ന​ത്തി​ന് 2000 കി.​ഗ്രാം വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. 805 എ​ച്ച്.​പി ഇ​ല​ക്ട്രി​ക് മോ​ട്ടോ​റു​ള്ള വാ​ഹ​ന​ത്തി​ന് മ​ണി​ക്കൂ​റി​ല്‍ 130 കി.​മീ വേ​ഗം കൈ​വ​രി​ക്കാ​നാ​വും. 200 കി.​മീ…

Read More

അബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള നിയമം പുറപ്പെടുവിച്ചു

അബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള നിയമം യു എ ഇ രാഷ്‌ട്രപതിയും, അബുദാബി ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറത്തിറക്കി.നിലവിലുള്ള എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബിനും, അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റിയ്ക്കും പകരമായിരിക്കും പുതിയതായി സ്ഥാപിക്കപ്പെടുന്ന അബുദാബി ഹെറിറ്റേജ് അതോറിറ്റി. എമിറാത്തി പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതും, സമൂഹത്തിനുള്ളിൽ പരമ്പരാഗതവും ദേശീയവുമായ സ്വത്വ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, പൈതൃക സമ്പ്രദായങ്ങൾ രേഖപ്പെടുത്തുന്നതും, സാഹിത്യത്തെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും…

Read More

‘അഹ്‌ലൻ മോദി’; രജിസ്റ്റര്‍ ചെയ്തത് 20000ത്തിലധികം പേര്‍

അടുത്തമാസം അബുദബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘അഹ്‌ലൻ മോദി’ പരിപാടിയിൽ രജിസ്റ്റർ ചെയതത് 20000ത്തിലധികം പേർ. ഫെബ്രുവരി 13നാണ് അബുദബിയിൽ ‘അഹ്‌ലൻ മോദി’ എന്ന പരിപാടി നടക്കുന്നത്. പ്രധാനമന്ത്രിക്ക് പ്രവാസിസമൂഹം നല്‍കുന്ന ഏറ്റവും വലിയ സ്വീകരണമായാണ് സമ്മേളനം ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടിയിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://ahlanmodi.ae/ എന്ന വെബ്സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കഴിഞ്ഞയാഴ്ച ദുബായ് ഇന്ത്യാ ക്ലബ്ബില്‍ നടന്ന പരിപാടിയിലാണ് മെഗാ ഇവന്റിന്റെ പ്രഖ്യാപനം നടന്നത്….

Read More

കലാ-സാംസ്കാരിക സഹകരണത്തിന് കൈകോർത്ത് അബുദാബിയും കേരളവും;കേരള ലളിത കലാ അക്കാദമിയും, റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവും ധാരണപത്രത്തിൽ ഒപ്പുവെച്ചു

കലകളുടെയും, കലാകാരൻമാരുടേയും ഉന്നമനത്തിന് വേണ്ടി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവും (RAl), കേരള ലളിതകലാ അക്കാദമിയും കൈകോർക്കുന്നു. അതിന് വേണ്ടി കേരള ലളിത കലാ അക്കാദമിക്ക് കീഴിലെ കലാകാരൻമാരുടെ കലാസൃഷ്ടികൾക്ക് അബുദാബിയിൽ പ്രദർശനവും, വിപണനവും നടത്തുന്നതിന് വേണ്ടി റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് (RAl) മുൻകൈയെടുക്കും. അബുദാബിയിലെ കലാസൃഷ്ടികൾ കേരളത്തിലും പ്രദർശിപ്പിക്കും. ഇതിന് വേണ്ടിയുള്ള ധാരണാപത്രം കൊച്ചിയിലെ ​ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ…

Read More

രക്ത ദാന ക്യാമ്പുമായി അബുദാബി പരപ്പ മേഖല കെഎംസിസി

പരപ്പ മേഖല കെഎംസിസി യുടെ ആഭിമുഖ്യത്തിൽ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ രാത്രി 9 വരെ അബുദാബി അൽവഹ്ദ മാളിന് മുൻ വശത്ത് വെച്‌ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗൾഫിലും നാട്ടിലുമായി നൂറോളം തവണ രക്തദാനം ചെയ്ത സമദ് കല്ലഞ്ചിറയെ ചടങ്ങിൽ ആദരിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരുടെ കെയർ കാർഡ് പുതുക്കാനും ക്യാമ്പിൽ സൗകര്യം ഒരുക്കും. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് അബുദാബി കാസർഗോഡ് ജില്ലാ…

Read More