വീണ്ടും സർവീസ് മുടക്കി എയർഇന്ത്യാ എക്സ്പ്രസ് ; ഇന്ന് റദ്ദാക്കിയത് അബുദാബി-കോഴിക്കോട് വിമാനം

വീണ്ടും സർവീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച പുലർച്ചെ 1.40ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്. സർവീസ് റദ്ദാക്കിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്പ്രസിന് പകരം യാത്രക്കാരെ നാട്ടിൽ എത്തിക്കാൻ എന്ത് സംവിധാനം ഒരുക്കിയെന്ന കാര്യത്തിലും വ്യക്തതയില്ല. വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നിരന്തരം സർവീസ് റദ്ദാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്. അപ്രതീക്ഷിതമായി സർവിസ്​ റദ്ദാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്​.

Read More

ഉച്ചവിശ്രമ നിയമം ; തൊഴിലിടങ്ങളിൽ പരിശോധന കർശനമാക്കി അബുദാബി മുനിസിപ്പാലിറ്റി

പു​റം തൊ​ഴി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ക​ടു​ത്ത വേ​ന​ലി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​ച്ച​വി​ശ്ര​മ നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. പ​രി​സ്ഥി​തി, ആ​രോ​ഗ്യ​സു​ര​ക്ഷ ഡി​പ്പാ​ർ​ട്മെ​ന്‍റു​ക​ൾ ചേ​ർ​ന്നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജൂ​ൺ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ്​ മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം രാ​ജ്യ​ത്ത്​ ഉ​ച്ച വി​ശ്ര​മം നി​യ​മം പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ പു​റം തൊ​ഴി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഉ​ച്ച​ക്ക്​ 12 മു​ത​ൽ മൂ​ന്നു മ​ണി​വ​രെ വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം….

Read More

നിർമിത ബുദ്ധിയിൽ തേൻ പരിശോധന ; അബുദാബിയിൽ ലാബ് പ്രവർത്തനം തുടങ്ങി

യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ നി​ർ​മി​ത ബു​ദ്ധി സാ​​ങ്കേ​തി​ക വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തേ​ൻ പ​രി​ശോ​ധ​ന ലാ​ബ്​ അ​ബൂ​ദ​ബി​യി​ൽ ആ​രം​ഭി​ച്ചു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ തേ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന, പ​രി​ശു​ദ്ധി, ആ​ധി​കാ​രി​ക​ത എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ലാ​ബ് രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി ക്വാ​ളി​റ്റി ആ​ൻ​ഡ് ക​ൺ​ഫോ​ർ​മി​റ്റി കൗ​ൺ​സി​ൽ(​എ.​ഡി.​ക്യു.​സി.​സി) എം-42​വി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ച്ച ഹ​ണി ക്വാ​ളി​റ്റി ല​ബോ​റ​ട്ട​റി മ​സ്ദ​ർ സി​റ്റി​യി​ലെ സെ​ൻ​ട്ര​ൽ ടെ​സ്റ്റി​ങ്​ ല​ബോ​റ​ട്ട​റി​യി​ലാ​ണ്​ സ്ഥി​തി ചെ​യ്യു​ന്ന​ത്. തേ​നി​ന്‍റെ ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന​തി​നൊ​പ്പം മാ​ലി​ന്യം ക​ണ്ടെ​ത്തു​ന്ന​തി​നും ആ​ഗോ​ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ ലാ​ബി​ൽ സം​വി​ധാ​ന​മു​ണ്ട്….

Read More

അബുദാബിയിൽ ശബ്ദമലിനീകരണം കണ്ടെത്താൻ പഠനം ; ‘നോയ്സ് കമ്മിറ്റി’ക്ക് രൂപം നൽകി

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ ശ​ബ്​​ദ​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന പ്ര​ധാ​ന ഉ​റ​വി​ട​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യും ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ക്കു​ന്ന റെ​സി​ഡ​ൻ​ഷ്യ​ൽ ജി​ല്ല​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​​ അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി (ഇ.​എ.​ഡി) അ​റി​യി​ച്ചു. ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​​ ഓ​രോ മേ​ഖ​ല​യി​ലും ശ​ബ്​​ദ​മ​ലി​നീ​ക​ര​ണം എ​ത്ര​ത്തോ​ളം ബാ​ധി​ച്ചെ​ന്ന്​​ ക​ണ്ടെ​ത്തു​ക. ഇ​തി​നാ​യി പ്ര​ത്യേ​ക ‘നോ​യ്​​സ്​ ക​മ്മി​റ്റി​ക്കും’ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ബൂ​ദ​ബി​യി​ലെ 10 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ സ​മി​തി. ശ​ബ്​​ദ​മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​ന്​ ഭാ​വി​യി​ൽ എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ, മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ രൂ​പം ന​ൽ​കു​ക​യാ​ണ്​ സ​മി​തി​യു​ടെ ല​ക്ഷ്യം. ഓ​രോ സ്ഥാ​പ​ന​വും…

Read More

അബൂദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ പുകഴ്ത്തി ഇലോൺ മസ്ക്

അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​തി​നൂ​ത​ന ചെ​ക്കി​ങ്​ സം​വി​ധാ​ന​ത്തെ പു​ക​ഴ്ത്തി​ ടെ​സ്​​ല ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഇ​ലോ​ൺ മ​സ്ക്​. ഫേ​ഷ്യ​ൽ റെ​ക​ഗ്​​നി​ഷ​ൻ സം​വി​ധാ​നം വ​ഴി അ​തി​വേ​ഗം ചെ​ക്കി​ങ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന ഒ​രാ​ളു​ടെ വി​ഡി​യോ​ക്ക്​​ ക​മ​ന്‍റാ​യാ​ണ്​ ഇ​ലോ​ൺ മ​സ്ക്​ ഇ​ക്കാ​ര്യം കു​റി​ച്ച​ത്. അമേരിക്ക ഈ ​സം​വി​ധാ​നം കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട് എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. നി​ര​വ​ധി​പേ​ർ ഈ ​വി​ഡി​യോ​യും ക​മ​ന്‍റും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ തു​റ​ന്ന അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ എ​യി​ൽ ഏ​റ്റ​വും നൂ​ത​ന​മാ​യ സം​വി​ധാ​ന​മാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഓ​ൺ​ലൈ​നി​ൽ ചെ​ക്ക് ഇ​ൻ ചെ​യ്യു​ന്ന…

Read More

വൈ.​എം.​സി.​എ അ​ബൂ​ദ​ബി പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം നടന്നു

യ​ങ് മെ​ന്‍സ് ക്രി​സ്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ (വൈ.​എം.​സി.​എ) അ​ബൂ​ദ​ബി​യു​ടെ 2024-2025 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന ഉ​ദ്ഘാ​ട​ന​വും 180ാമ​ത് സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും മ​ല​ങ്ക​ര മാ​ര്‍ത്തോ​മ സ​ഭ ഡ​ല്‍ഹി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം എ​പ്പി​സ്‌​കോ​പ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത്, 12 ക്ലാസുകളിൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ള്‍ക്ക് അ​വാ​ര്‍ഡു​ക​ളും പ​രി​പാ​ടി​യി​ല്‍ വി​ത​ര​ണം ചെ​യ്തു. യ​ങ്ങ​സ്റ്റ് സി.​ഇ.​ഒ, മാ​സ്റ്റ​ര്‍ ജെ​യ്ഡ​ന്‍, മി​സ് ടീ​ന്‍ ഇ​ന്ത്യ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ കെ​സി​യ മെ​ജോ എ​ന്നി​വ​രെ​യും മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന വ​നി​ത​ക​ളെ​യും ആ​ദ​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ബോ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ…

Read More

എൻ.ജി.ഒകളുടെ എണ്ണം കൂട്ടാൻ അബൂദാബി

വി​വി​ധ രീ​തി​യി​ലു​ള്ള സാ​മൂ​ഹി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ സ​ര്‍ക്കാ​റി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യു​മാ​യി അ​ബൂ​ദ​ബി. വ​യോ​ജ​ന​ങ്ങ​ളു​ടെ പ​രി​ച​ര​ണം, നി​ത്യേ​ന​യു​ള്ള വ്യാ​യാ​മം, കു​ടും​ബ സ്ഥി​ര​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കാ​നാ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലെ ക​മ്യൂ​ണി​റ്റി എ​ന്‍ഗേ​ജ്മെ​ന്‍റ്​ ആ​ന്‍ഡ് സ്പോ​ര്‍ട്സ് സെ​ക്ട​റി​ന്‍റെ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റാ​യ ഹി​ലാ​ല്‍ അ​ല്‍ ബ​ലൂ​ഷി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ല്‍ കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ വ്യ​ക്തി​ക​ളെ​യും സം​ഘ​ങ്ങ​ളെ​യും സം​രം​ഭ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​ന് ഏ​ര്‍പ്പെ​ടു​ത്തി​യ അ​ബൂ​ദ​ബി തേ​ഡ് സെ​ക്ട​ര്‍ അ​വാ​ര്‍ഡ്സ് പ്ര​ഖ്യാ​പ​ന​വേ​ദി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു…

Read More

അബുദാബിയിൽ ഒട്ടകങ്ങളുടെ എണ്ണം വർധിച്ചുവെന്ന് കണക്കുകൾ

വി​ക​സ​ന​ത്തി​ന്‍റെ എ​ല്ലാ സൂ​ചി​ക​ക​ളി​ലും അ​തി​വേ​ഗം വ​ള​രു​ന്ന അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ ഒ​ട്ട​ക​ങ്ങ​ൾ​ക്കും ന​ല്ല​കാ​ലം. എ​മി​റേ​റ്റി​ലെ ഒ​ട്ട​ക​ങ്ങ​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 4,76,082 ആ​യി വ​ര്‍ധി​ച്ചു​വെ​ന്ന് അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ) അ​റി​യി​ച്ചു. ജൂ​ണ്‍ 22 ലോ​ക ഒ​ട്ട​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ല്‍ 99,071 ഒ​ട്ട​ക​ങ്ങ​ള്‍ അ​ബൂ​ദ​ബി​യി​ലും 2,54,034 എ​ണ്ണം അ​ല്‍ഐ​നി​ലും 12,977 ഒ​ട്ട​ക​ങ്ങ​ള്‍ അ​ല്‍ ദ​ഫ്​​റ റീ​ജി​യ​നി​ലു​മാ​ണു​ള്ള​ത്. ഒ​ട്ട​ക​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ല്‍ ഒ​ട്ട​ക​ങ്ങ​ളു​ടെ സ്ഥാ​നം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ സം​വി​ധാ​ന​ത്തി​ല്‍ അ​വ​യു​ടെ പ​ങ്കാ​ളി​ത്തം…

Read More

കുട്ടികൾ താഴേക്ക് വീണ് ഉണ്ടാകുന്ന അപകടങ്ങൾ കൂടുന്നു ; കൂടുതൽ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി അബുദാബി സിവിൽ ഡിഫൻസ്

ബാ​ല്‍ക്ക​ണി​യി​ല്‍ നി​ന്ന​ട​ക്കം കു​ട്ടി​ക​ള്‍ താ​ഴേ​ക്ക് വീ​ണു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. കൊ​ച്ചു​കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ല്‍ ബേ​ബി ഗേ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ള്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ക​ളി​ക്കു​ന്ന വി​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് സി​വി​ല്‍ ഡി​ഫ​ന്‍സ് ഇ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. കു​ട്ടി​ക​ള്‍ക്ക് സം​ര​ക്ഷ​ണം ന​ല്‍കു​ന്ന​തും അ​വ​ര്‍ക്ക് ക​യ​റാ​ന്‍ സാ​ധി​ക്കാ​ത്ത​തു​മാ​യ ഗേ​റ്റു​ക​ളാ​ണ് അ​പ​ക​ട​ക​ര​മാ​യ ഇ​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കേ​ണ്ട​തെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് മാ​താ​പി​താ​ക്ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. ബാ​ല്‍ക്ക​ണി​ക്കു സ​മീ​പം ഫ​ര്‍ണി​ച്ച​റു​ക​ള്‍ പോ​ലെ ഉ​യ​ര​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Read More

വേഗപരിധി ലംഘനം ; പിഴപ്പട്ടിക പുറത്ത് വിട്ട് അബുദാബി പൊലീസ്

വേഗപരിധി ലംഘനങ്ങൾ കുറയ്ക്കുന്നതിനായി നടപടികളുമായി അബൂദബി പൊലീസ്. വേഗപരിധിയുടെ എട്ട് ലംഘനങ്ങളും അവയ്ക്കുള്ള പിഴകളും ബ്ലാക്ക് പോയിന്റുകളും പൊലീസ് ഡ്രൈവർമാർക്കായി പങ്കുവെച്ചു. അനുവദനീയമായതിലും അധികം 20 കിലോമീറ്റർ വരെ അമിത വേഗതയിൽ സഞ്ചരിച്ചാൽ 300 ദിർഹമാണ് പിഴ. 20 മുതൽ 30 കിലോമീറ്റർ വരെ 600 ദിർഹവും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത കൂടിയാൽ 700 ദിർഹവും 40 മുതൽ 50 കിലോമീറ്റർ വരെ വേഗത കൂടിയാൽ 1000 ദിർഹവും 50 മുതൽ 60…

Read More