
സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർധനക്ക് കടിഞ്ഞാണിട്ട് അബൂദാബി; അസാധാരണ സാഹചര്യങ്ങളിലും 15 ശതമാനത്തിൽ കൂടുതൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ പാടില്ല
സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് വർധനക്ക് പരിധി നിശ്ചയിച്ച് അബുദബി വിദ്യാഭ്യാസ വകുപ്പ്. അസാധാരണ സാഹചര്യങ്ങളിൽ പോലും 15 ശതമാനത്തിൽ കൂടുതൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) വ്യക്തമാക്കി. അത്യപൂർവ സാഹചര്യങ്ങളിൽ ഫീസ് വർധനക്ക് അനുമതി ലഭിക്കാൻ നിരവധി നിബന്ധനകൾ പാലിക്കേണ്ടിവരും. വിദ്യാഭ്യാസ ചെലവ് സൂചിക അടിസ്ഥാനമാക്കിയാവും ഫീസ് വർധന അംഗീകരിക്കുക. കൂടാതെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ സാമ്പത്തിക നഷ്ടമുണ്ടായതായി സ്‌കൂളുകൾ ബോധ്യ പ്പെടുത്തുകയും ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം. മൂന്നു…