200 പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബസ് അബൂദബിയിൽ സർവീസ് തുടങ്ങി

 200 പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബസ് സർവീസ് തുടങ്ങി. വാരാന്ത്യ ദിവസങ്ങളിലാണ് റീം ഐലൻഡിൽ നിന്ന് മറീന മാളിലേക്കാണ് ബസ് സർവീസ് നടത്തുക. 25 കേന്ദ്രങ്ങളിൽ ബസിന് സ്റ്റോപ്പുണ്ടാകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് റെയിലില്ലാ ട്രാമിന് സമാനമായ ഇലക്ട്രിക് ബസ് സർവീസ് നടത്തുക. അൽ റീം മാളിൽ നിന്ന് സായിദ് ഫസ്റ്റ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവ വഴി മറീന മാളിലേക്ക് 27 കിലോമീറ്ററാണ് ഈ ബസ് സർവീസ് നടത്തുക. 25 കേന്ദ്രങ്ങളിൽ ഇതിന് സ്റ്റോപ്പുണ്ടാകും….

Read More

മസ്ക്കറ്റ്- അബുദാബി മുവാസലാത്ത് ബസ് സർവീസ് തുടങ്ങി

മ​സ്ക​ത്ത്-​അ​ബൂ​ദ​ബി മു​വാ​സ​ലാ​ത്ത് ബ​സ്​ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. അ​ൽ​ഐ​ൻ വ​ഴി അ​ബൂ​ദ​ബി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ്​ റൂ​ട്ടു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ൺ​വേ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 11.5 റി​യാ​ലാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് 23 കി​ലോ​ഗ്രാം ല​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും അ​നു​വ​ദി​ക്കും. രാ​വി​ലെ 6.30ന് ​അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11ന് ​ബു​റൈ​മി​യി​ലും ഉ​ച്ച​ക്ക്​ ഒ​ന്നി​ന് അ​ൽ ഐ​നി​ലും 3.40ന് ​അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലും എ​ത്തി​ച്ചേ​രും. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് രാ​വി​ലെ 10.40ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 8.35ന് ​മ​സ്‌​ക​ത്തി​ൽ എ​ത്തും. ദു​ബൈ​യി​ലേ​ക്ക്​ ഇ​തു​വ​രെ…

Read More

ലോകത്തിലെ ഏറ്റവും ചെറിയ നീർനായ്ക്കളെ വരവേറ്റ് അബുദാബി

ലോകത്തിലെ ഏറ്റവും ചെറിയ നീർനായ്ക്കളെ അബുദാബിയിൽ എത്തിച്ചു. അ​ബൂ​ദ​ബി നാ​ഷ​ണല്‍ അ​ക്വേ​റി​യ​ത്തി​ലാ​ണ് ഏ​ഷ്യ​ന്‍ മ​ല​നീ​ര്‍നാ​യ​ക​ളെ എ​ത്തി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ നീ​ര്‍നാ​യ്ക്ക​ളാ​യ ഇ​വ പ്രി​യ​ങ്ക​ര​മാ​യ പ്ര​കൃ​തം​കൊ​ണ്ട് അ​ക്വേ​റി​യ​ത്തി​ലെ​ത്തു​ന്ന അ​തി​ഥി​ക​ളെ ആ​ന​ന്ദി​പ്പി​ക്കു​മെ​ന്നു​റ​പ്പാ​ണ്. എ​പ്പോ​ഴും കൂ​ട്ട​ത്തോ​ടെ കാ​ണു​ന്ന ഈ ​നീ​ര്‍നാ​യ​ക​ള്‍ അ​വ​യു​ടെ മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ളാ​ല്‍ പ്ര​സി​ദ്ധി നേ​ടി​യ​വ​രാ​ണ്. ഏ​ഷ്യ​ന്‍ മ​ല​നീ​ര്‍നാ​യ​ക​ളെ സ​ന്ദ​ര്‍ശ​ക​ര്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ത​ങ്ങ​ള്‍ ആ​കാം​ക്ഷാ​ഭ​രി​ത​രാ​ണെ​ന്നും ഇ​വ സ​ന്ദ​ര്‍ശ​ക​രെ ആ​ക​ര്‍ഷി​ക്കു​ക മാ​ത്ര​മ​ല്ല മ​ഴ​ക്കാ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ അം​ബാ​സ​ഡ​ര്‍മാ​ര്‍ കൂ​ടി​യാ​യി മാ​റു​ക​യാ​ണെ​ന്നും നാ​ഷ​ണല്‍ അ​ക്വേ​റി​യം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പോ​ള്‍ ഹാ​മി​ല്‍ട്ട​ണ്‍ പ​റ​ഞ്ഞു. ഒ​ട്ടേ​ഴ്‌​സ്…

Read More

അബുദാബിയിൽ ബയോ ബാങ്ക് രൂപീകരിക്കുന്നു; ആരോഗ്യ വകുപ്പ് നൽകിയ നിർദേശത്തിന് അംഗീകാരം നൽകി അബൂദബി എക്‌സിക്യൂട്ടീവ് യോഗം

അബൂദബിയിൽ ബയോ ബാങ്ക് രൂപീകരിക്കാൻ തീരുമാനം. മൂലകോശങ്ങൾ അടിസ്ഥാനമാക്കി ഓരോ വ്യക്തിക്കും നൽകേണ്ട ചികിൽസ, മരുന്ന് എന്നിവ നിശ്ചയിക്കാൻ ലക്ഷ്യമിട്ടാണ് ബയോ ബാങ്ക് രൂപീകരിക്കുന്നത്. അൽ ബത്തീൻ കൊട്ടാരത്തിൽ അബൂദബി കിരീടാകവാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന അബൂദബി എക്‌സിക്യൂട്ടീവ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ബയോ ബാങ്ക് രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് നൽകിയ നിർദേശത്തിന് യോഗം അംഗീകാരം നൽകി. രക്തത്തിലെ പ്രശ്‌നങ്ങൾ, കാൻസർ, മജ്ജയെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങി 80 തരം രോഗങ്ങളുടെ…

Read More

തൊഴിൽ അന്വേഷകർ മനുഷ്യക്കടത്ത് ചതിയിൽ വീഴരുത്; മുന്നറിയിപ്പുമായി അബുദാബി സെന്റർ ഫോർ ഷെൽട്ടറിങ് ആൻഡ് ഹ്യൂമാനിറ്റേറിയൻ സെന്റർ

മനുഷ്യക്കടത്തുകാരുടെ ചതിയിൽ വീഴാതിരിക്കാൻ തൊഴിൽ അന്വേഷകർ ജാഗ്രത പുലർത്തണമെന്ന് അബുദാബി സെന്റർ ഫോർ ഷെൽട്ടറിങ് ആൻഡ് ഹ്യൂമാനിറ്റേറിയൻ സെന്റർ അറിയിച്ചു. ഈ വർഷം ആദ്യ 6 മാസത്തിനിടെ 182 പീഡന, മനുഷ്യക്കടത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ജോലി നൽകാമെന്ന് അറിയിച്ച് സമീപിക്കുന്നവരോട് നിയമനം നൽകുന്ന കമ്പനിയുടെ പൂർണ വിവരങ്ങൾ ചോദിച്ചറിയണം.പ്രസ്തുത സ്ഥാപനങ്ങൾ നിലവിലുണ്ടോ എന്നും നിജസ്ഥിതിയും അന്വേഷിച്ച് അറിഞ്ഞ ശേഷമേ തുടർ നടപടി സ്വീകരിക്കാവൂ. ഓഫർ ലെറ്ററുകളും തൊഴിൽ കരാറുകളും സൂക്ഷ്മമായി വായിച്ച് വ്യാജമല്ലെന്നു ബോധ്യപ്പെട്ട ശേഷമേ ഒപ്പിടാവൂ….

Read More

അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ്; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശുന്ന സാഹചര്യത്തിൽ യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഇന്ന് രാവിലെ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് രാവിലെ മുതൽ വൈകുന്നേരം 4.30 വരെ, പ്രത്യേകിച്ച് എമിറേറ്റിലെ ഹബ്ഷാൻ മേഖലയിൽ, കൂടുതൽ മുൻകരുതൽ എടുക്കാനും താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ദൃശ്യപരത കുറവാണെങ്കിൽ വേഗത കുറയ്ക്കാനും റോഡുകളിൽ അതീവശ്രദ്ധ പുലർത്തണമെന്നും ഡ്രൈവർമാരെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് പോകുമ്പോൾ ശ്രദ്ധ പുലർത്താനായി അൽ റുവൈസ്, അൽ മിർഫർ, ലിവ, അൽ ഐൻ എന്നിവയുടെ ചില…

Read More

ലൂവർ അബുദാബി: ആർട്ട് ഹിയർ 2023 പ്രദർശനം നവംബർ 21 മുതൽ ആരംഭിക്കും

ലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ആർട്ട് ഹിയർ 2023 പ്രദർശനം നവംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2023 ഓഗസ്റ്റ് 2-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. .@LouvreAbuDhabi will host the Art Here 2023 from 21 November 2023 until February 2024, in partnership with Swiss watchmaking brand Richard Mille. The exhibition will showcase artwork by artists shortlisted for…

Read More

രണ്ടാം ആഗോള മാധ്യമ കോൺഗ്രസ് അബൂദബിയിൽ; 1200ൽ ഏറെ മാധ്യമ പ്രതിനിധികൾ പങ്കെടുക്കും

രണ്ടാമത് ആഗോള മാധ്യമ കോണ്‍ഗ്രസ് നവംബറിൽ അബൂദബിയില്‍ നടക്കും. മാധ്യമങ്ങളുടെ ഭാവിയും വെല്ലുവിളികളും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ചര്‍ച്ച നടക്കും. നവംബര്‍ രണ്ടാം വാരത്തിൽ അബൂദബി നാഷനൽ എക്‌സിബിഷന്‍ സെൻററാണ്​ കോൺഗ്രസിന്​ വേദിയാവുക. ഇന്ത്യ ഉൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നായി 1200 ൽ ഏറെ മാധ്യമ വിദഗ്ധര്‍ പങ്കെടുക്കും. ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍, ഇന്നവേഷന്‍ ഹബ് എന്നിവ കോൺഗ്രസി​െൻറ ഭാഗമാണ്​. 42 രാജ്യങ്ങളില്‍ നിന്നുള്ള 193 അന്താരാഷ്ട്ര മാധ്യമ സ്​ഥാപനങ്ങൾ പങ്കാളിത്തം വഹിക്കും. മാധ്യമ മേഖലയിലെ വിദഗ്ധർക്കു…

Read More

അബുദാബിയിൽ 184 ക്രൂയിസ് കപ്പലുകളെത്തി; ഏഴ് ലക്ഷത്തിൽ പരം ക്രൂയിസ് യാത്രികരെ സ്വീകരിച്ചു

2022-2023 സീസണിൽ അബുദാബി ക്രൂയിസ് ടെർമിനലിൽ 184 ക്രൂയിസ് കപ്പലുകളെത്തിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2022-2023 സീസണിൽ ഏതാണ്ട് ഏഴ് ലക്ഷത്തിൽ പരം ക്രൂയിസ് യാത്രികരാണ് അബുദാബിയിലെത്തിയത്. ക്രൂയിസ് കപ്പലുകളുടെ എണ്ണത്തിൽ മേഖലയിലെ തന്നെ ഏറ്റവും തിരക്കേറിയ ക്രൂയിസ് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അബുദാബി. 2023-ലെ ആദ്യ പാദത്തിൽ 363,494 സന്ദർശകരും, 120 കപ്പലുകളും അബുദാബി ക്രൂയിസ് ടെർമിനലിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി. Abu Dhabi Cruise Terminal, part of @ADPortsGroup, recorded more than…

Read More

അബുദാബി വിമാനത്താവളം വഴി കഴിഞ്ഞവർഷം വന്നുപോയത് 1.59 കോടി യാത്രക്കാർ

2022ൽ അബുദാബി വിമാനത്താവളങ്ങൾ വഴി സഞ്ചരിച്ചത് 1.59 കോടി യാത്രക്കാർ. കോവിഡ് നിയന്ത്രണം നീക്കിയതോടെ കഴിഞ്ഞ വർഷം സഞ്ചാരികളുടെ ഒഴുക്കായിരുന്നു. കൊച്ചി ഉൾപ്പെടെ തിരക്കേറിയ 5 സെക്ടറുകളിലേക്കു മാത്രം യാത്ര ചെയ്തത് 47.8 ലക്ഷം പേരാണ്. അബുദാബി, അൽഐൻ രാജ്യാന്തര വിമാനത്താവളങ്ങൾ, അൽബത്തീൻ എക്‌സ്‌ക്യൂട്ടിവ്, ഡെൽമ ഐലൻഡ്, സർബനിയാസ് ഐലൻഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാരും ഇതിൽ ഉൾപ്പെടും. 2021ൽ 52.6 ലക്ഷം പേരാണ് അബുദാബി വഴി യാത്ര ചെയ്തത്.

Read More