വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകർശിക്കുന്നതിന് ‘അബുദാബി പാസ്’ പുറത്തിറക്കി

എമിറേറ്റിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന്​ ഇളവ്​ ലഭിക്കുന്ന പുതിയ ‘അബൂദബി പാസ്​’പുറത്തിറക്കി. അബൂദബിയിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിൽ 40 ശതമാനം വരെ ഇളവോടു കൂടി സന്ദര്‍ശിക്കാന്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇതുവഴി അവസരം ലഭിക്കും. സിം കാര്‍ഡുകള്‍, ഗതഗാതം, മറ്റ് യാത്രാസംബന്ധമായ സേവനങ്ങള്‍, വിവിധ കേന്ദ്രങ്ങളിലെ പ്രവേശനം മുതലായവക്കും​ ഇളവ് ലഭിക്കും. ‘എക്പീരിയന്‍സ് അബൂദബി’ ആഗോള സഞ്ചാര സംവിധാനമായ ‘എലൈക്കു’മായി സഹകരിച്ചാണ് പാസ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് പാക്കേജ്, ക്ലാസിക് പാക്കേജ്, എക്‌സ്‌പ്ലോറര്‍ പാക്കേജ് എന്നിങ്ങനെ മൂന്ന്…

Read More