
ഉച്ചവിശ്രമ നിയമം ; തൊഴിലിടങ്ങളിൽ പരിശോധന കർശനമാക്കി അബുദാബി മുനിസിപ്പാലിറ്റി
പുറം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് കടുത്ത വേനലിൽ സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർമാണ മേഖലകളിൽ പരിശോധന കർശനമാക്കി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. പരിസ്ഥിതി, ആരോഗ്യസുരക്ഷ ഡിപ്പാർട്മെന്റുകൾ ചേർന്നാണ് പരിശോധന നടത്തിയത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15വരെ മൂന്നു മാസത്തേക്കാണ് മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം രാജ്യത്ത് ഉച്ച വിശ്രമം നിയമം പ്രഖ്യാപിച്ചത്. ഈ കാലയളവിൽ പുറം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12 മുതൽ മൂന്നു മണിവരെ വിശ്രമം അനുവദിക്കണമെന്നാണ് നിയമം….