
വായുമലിനീകരണം ; നടപടി ശക്തമാക്കി അബൂദബി പരിസ്ഥിതി ഏജൻസി
വായുമലിനീകരണത്തിനെതിരെ കർശന നടപടിയെടുത്ത് അബൂദബി പരിസ്ഥിതി ഏജൻസി. നിയമലംഘനം കണ്ടെത്തിയ രണ്ട് വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിസ്ഥിതി ഏജന്‍സി റദ്ദാക്കി. മറ്റൊരു സ്ഥാപനത്തിന് പിഴ ചുമത്തി.തുടര്‍ പരിശോധനകളുടെയും വായു ഗുണനിലവാര നിരീക്ഷണ നിലയങ്ങളില്‍നിന്നുള്ള റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. അബൂദബിയിലെ പരിസ്ഥിതി മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചാണോ വ്യവസായ കേന്ദ്രങ്ങള്പ്രവര്ത്തിക്കുന്നതെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്ന് ഏജന്‍സിക്ക് കീഴിലുള്ള എന്വയണ്മെന്റല് ക്വാളിറ്റി സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഫൈസല്‍ അല്‍ ഹമ്മാദി വ്യക്തമാക്കി. അപകടകരമായ വസ്തുക്കള്‍ പുറന്തള്ളുന്നതിന്റെ അളവ് കുറക്കാനോ അവ…