ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ
ആരോഗ്യസേവന കേന്ദ്രമായ സേഹയുടെ കീഴിൽ അബുദാബി എമിറേറ്റിലെ മുഴുവൻ താൽക്കാലിക കോവിഡ് പരിശോധനാ കേന്ദ്രങ്ങളും നിർത്തി. ഇനി സേഹയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലായിരിക്കും പരിശോധനയും വാക്സിനേഷനും തുടരുക. കോവിഡ് കേസുകൾ അൽ റഹ്ബ, അൽഐൻ ആശുപത്രികളിൽ മാത്രമേ സ്വീകരിക്കൂ. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് താൽക്കാലിക കേന്ദ്രങ്ങൾ അടച്ചതെന്ന് അധികൃതർ അറിയിച്ചു. മറ്റ് എമിറേറ്റിലെ കേന്ദ്രങ്ങൾ നേരത്തെ അടച്ചിരുന്നു. ……………………………………… യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി പുതുവർഷദിനമായ ജനുവരി ഒന്നുമുതൽ മുതൽ പ്രാബല്യത്തിൽ. ജീവനക്കാർക്ക്…