
കെട്ടിടങ്ങളിൽ സ്മാർട്ട് സുരക്ഷാ സംവിധാനം വേണം ; മുന്നറിയിപ്പുമായി അബൂദാബി സിവിൽ ഡിഫൻസ് അതോറിറ്റി
കെട്ടിടങ്ങളിൽ സ്മാർട്ട് സുരക്ഷ സംവിധാനം ഘടിപ്പിക്കാത്തവർക്ക് 10,000 ദിർഹം പിഴ ചുമത്തുമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി.അഗ്നിരക്ഷ മാനദണ്ഡങ്ങൾക്കനുസൃതമായി പാലിക്കേണ്ട മുൻകരുതൽ സംവിധാനം കെട്ടിടങ്ങളിൽ സ്ഥാപിക്കാത്തവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തുകയുമാണ് ചെയ്യുക. 2012ലെ കാബിനറ്റ് പ്രമേയം 24 ആണ് കെട്ടിടങ്ങളിൽ സ്ഥാപിക്കേണ്ട സ്മാർട്ട് സംവിധാനങ്ങളെക്കുറിച്ച് വ്യവസ്ഥ ചെയ്യുന്നത്. സ്മോക് ഡിറ്റക്ടറുകളും തീ കെടുത്താനുള്ള സംവിധാനങ്ങളും അടക്കമുള്ളവയാണ് ഇത്തരത്തിൽ ഘടിപ്പിക്കേണ്ടത്. രാജ്യത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും…