ട്രാവല്‍ ഇന്‍ഷ്വറന്‍സ് എടുക്കുന്നത് ഉറപ്പാക്കണം; വിദേശത്തേക്ക് പോകുന്നവര്‍ക്ക് നിര്‍ദേശവുമായി നോര്‍ക്ക

വിദേശ യാത്ര നടത്തുന്നവര്‍ ട്രാവല്‍ ഇന്‍ഷ്വറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദ്ദേശം. വിസിറ്റിംഗ്, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദര്‍ശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവല്‍ ഇന്‍ഷ്വറന്‍സ്. വയസ്, യാത്രയുടെ കാലയളവ്, രാജ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. പോളിസി പരിരക്ഷ എന്തിനൊക്കെയുണ്ടെന്ന് വ്യക്തമായി മനസിലാക്കിയിരിക്കണം. നഷ്ടപരിഹാരത്തിനായി ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഹോട്ട്ലൈനില്‍ ബന്ധപ്പെടണം. തദ്ദേശീയ പൊലീസ്, എംബസി, ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനി തുടങ്ങിയവരെയും വിവരം അറിയിക്കണം. ബാഗേജ് മോഷണം,…

Read More

ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിനെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

വിദേശത്തേക്ക് ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാൻ പോകുന്നതിനിടെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രം​ഗത്ത്. ശനിയാഴ്ചയാണ് വിദേശത്തേക്കുള്ള വിദ്യാർഥികളുടെ പോക്കിനെ ധൻകർ വിമർശിച്ചത്. ഇന്ന് രാജ്യത്തെ കുട്ടികൾക്കിടയിൽ പുതിയൊരു രോഗം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കുട്ടികൾ വലിയ രീതിയിൽ പുറത്തേക്ക് പോവുകയാണ്. പുതിയ സ്വപ്നങ്ങൾ സൃഷ്ടിക്കാനാണ് അവർ ഈ രീതിയിൽ പുറത്തേക്ക് പോകുന്നത്. എന്നാൽ, ഏത് രാജ്യത്തേക്കാണോ പോകുന്നതെന്നോ ഏത് സ്ഥാപനത്തിലാണോ പഠിക്കുന്നതെന്നോ എന്ന കാര്യത്തിൽ അവർക്ക് ഒരു ധാരണയുമില്ലെന്നും ധൻകർ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ ലോകവും ഇക്കാര്യത്തിൽ വിദ്യാർഥികൾക്ക്…

Read More

വിദേശത്ത് ആയിരിക്കെ പാസ്പോർട്ട് കാലാവധി കഴിഞ്ഞാലും ഖത്തരി പൗ​ര​ൻമാരെ തിരിച്ചെത്തിക്കും ; സേവനം ആരംഭിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

രാ​ജ്യ​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​മ്പോ​ൾ പാ​സ്‌​പോ​ർ​ട്ടോ ഐ​ഡി​യോ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും പൗ​ര​ന്മാ​ർ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള സേ​വ​നം ആ​രം​ഭി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പാ​സ്‌​പോ​ർ​ട്ടോ ഐ​ഡി​യോ കാ​ലാ​വ​ധി ക​ഴി​യു​ക​യോ ന​ഷ്ട​പ്പെ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ മെ​ട്രാ​ഷ് 2 ആ​പ്ലി​ക്കേ​ഷ​നി​ലെ ട്രാ​ഫി​ക് ടി​ക്ക​റ്റ് ഇ​ഷ്യൂ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കും. ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ നാ​ഷ​നാ​ലി​റ്റി-​ട്രാ​വ​ൽ ഡോ​ക്യു​മെ​ന്റ് വി​ഭാ​ഗം മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ഹ​മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ മു​ത​വ്വ അ​റി​യി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കോ​ൺ​സു​ലാ​ർ കാ​ര്യ…

Read More

വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ആറ്റിങ്ങൽ സ്വദേശി പിടിയിൽ

വിദേശത്ത് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷൈൻ ആണ് അറസ്റ്റിലായത്. പറവൂർ സ്വദേശിയായ പെൺകുട്ടിക്ക് സീറ്റ് വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം തട്ടിയെന്നാണ് പരാതി. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

Read More

ലൈംഗികാതിക്രമ കേസ് ; പ്രജ്ജ്വൽ രേവണ്ണ ഇന്ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയേക്കും, വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിൽ എടുത്തേക്കും

പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രിയോടെ വിദേശത്ത് നിന്നും തിരിച്ചെത്തിയേക്കുമെന്ന് സൂചന. മ്യൂണിക്കിൽ നിന്ന് ബംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ല എന്നാണ് വിവരം പുറത്തുവരുന്നത്. ബ്ലൂ കോർണർ നോട്ടീസ് നിലനിൽക്കുന്നതിനാൽ, വന്നാൽ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും. ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കിൽ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് അർദ്ധരാത്രി 12.30-യ്ക്ക് ആണ് ബംഗളുരുവിൽ എത്തുക. അന്വേഷണ സംഘത്തിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. വളരെ കോളിളക്കമുണ്ടാക്കിയ ലൈം​ഗിക അതിക്രമ പരാതികളാണ് എൻഡിഎ…

Read More

ഇന്ത്യന്‍ കുടുംബങ്ങള്‍ വിദേശത്തുവെച്ച് വിവാഹങ്ങള്‍ നടത്തരുതെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി

ഇന്ത്യന്‍ കുടുംബങ്ങള്‍ വിദേശ രാജ്യങ്ങളില്‍ വെച്ച് വിവാഹം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 107-ാം എഡിഷനിലൂടെയാണ് പ്രധാനമന്ത്രി പ്രതികരണം നടത്തിയത്. വലിയ കുടുംബങ്ങള്‍ ഇപ്പോള്‍ വിദേശത്തുവെച്ചാണ് വിവാഹങ്ങള്‍ നടത്തുന്നതെന്നും അത് ഒഴിവാക്കി ഇന്ത്യയില്‍ വെച്ച് ഇത്തരം ആഘോഷങ്ങള്‍ നടത്തണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ പണം മറ്റ് രാജ്യങ്ങളിലേക്ക് ഒഴുകുന്നത് തടയാനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം കോടിയോളം രൂപയുടെ ബിസിനസ് ഈ വര്‍ഷം…

Read More

യുഎഇ വാഹന റജിസ്‌ട്രേഷൻ വിദേശത്തിരുന്ന് പുതുക്കാം

ഇനിമുതൽ വിദേശത്തിരുന്നും യുഎഇ റജിസ്റ്റേർഡ് വാഹനങ്ങൾ പുതുക്കാം. കാലാവധിക്കു 150 ദിവസം മുൻപു റജിസ്‌ട്രേഷൻ പുതുക്കാനും സൗകര്യമുണ്ട്. വാഹനവുമായി വിദേശത്തേക്കു പോയി യഥാസമയം തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ അവിടെ അംഗീകൃത കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്തി റിപ്പോർട്ട് അറ്റസ്റ്റ് ചെയ്ത് അതാത് എമിറേറ്റിലെ ട്രാഫിക് വകുപ്പിന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്ത് ഓൺലൈൻ വഴി വാഹന റജിസ്‌ട്രേഷൻ പുതുക്കാം. അതേസമയം യുഎഇയിലെ അംഗീകൃത ഡീലറിൽനിന്ന് വാങ്ങിയ പുതിയ വാഹനങ്ങൾ (ലൈറ്റ് വെഹിക്കിൾ) പുതുക്കുന്നതിന് ആദ്യ 3 വർഷം സാങ്കേതിക പരിശോധന…

Read More