യുഎഇ ബഹുസ്വരതയുടെ അടയാളം; അബൂദബി അബ്രഹാമിക് ഹൗസ് തുറന്നു

യു എ ഇയുടെ ബഹുസ്വരതയുടെ അടയാളമായി അബ്രഹാമിക് ഫാമിലി ഹൗസ് തുറന്നു. മുസ്ലിം, ക്രിസ്ത്യൻ, ജൂത ആരാധനാലയങ്ങൾ ഉൾപ്പെട്ട സമുച്ചയമാണിത്. മാർച്ച് മുതൽ വിനോദസഞ്ചാരികൾക്കും അബ്രഹാമിക് ഫാമിലി ഹൗസിൽ പ്രവേശിക്കാം. അബൂദബി സാദിയാത്ത് ദ്വീപിയാണ് മസ്ജിദും, ചർച്ചും, സിനഗോഗും ഉൾപ്പെട്ട അബ്രഹാമിക് ഫാമിലി ഹൗസ് നിർമിച്ചിരിക്കുന്നത്. സംഘർഷങ്ങൾക്ക് പകരം സഹവർത്തിത്വത്തിന്‍റെ സന്ദേശം പകരുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മാർച്ച് ഒന്നുമുതൽ വിനോദസഞ്ചാരികളടക്കം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. വാസ്തുശില്പിയായ സർ ഡേവിഡ് അദ്ജയാണ് ഇത് രൂപകൽപന ചെയ്തത്….

Read More