
മെൻ്റൽ ഹെൽത്തിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്
തനിക്ക് സംഭവിച്ച ട്രോമയിൽ നിന്നും പുറത്തുവരാൻ നീണ്ട പത്ത് വർഷങ്ങൾ വേണ്ടിവന്നുവെന്നാണ് പാർവതി തിരുവോത്ത്. 2014 മുതൽ അനുഭവിച്ച് തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ തന്നെ ഒരുപാട് വർഷക്കാലം കഷ്ടപ്പെടുത്തിയെന്നാണ് നടി പറയുന്നത്. നമ്മൾ ഒരിക്കലും മെന്റൽ ഹെൽത്തിനെ വകവെക്കാതിരിക്കരുത് എന്നും അതിനെ കെയർ ചെയ്യണമെന്നും പാർവതി പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി. ’10 വർഷമെടുത്തു എനിക്ക് അതിൽ നിന്ന് പുറത്തുവരാൻ. 2014ൽ ബാംഗ്ലൂർ ഡേയ്‌സ് ചെയ്യുന്ന സമയത്താണ് ഞാൻ എന്റെ പ്രശ്‌നം തിരിച്ചറിയുന്നത്. ഒരു ഷോട്ട്…