‘സ്നേഹം ലഭിക്കാൻ സ്നേഹം കൊടുക്കണം; കേരളത്തിൽ ഇന്ന് ഒരുപാട് ആൾക്കാർ കെട്ടിപ്പിടിക്കാൻ തുടങ്ങി’: ശ്വേത

മലയാള സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ നടിയാണ് ശ്വേത മേനോൻ. എന്നാൽ സിനിമകളിൽ പഴയത് പോലെ ശ്വേതയിപ്പോൾ സജീവ സാന്നിധ്യം അല്ല. തനിക്ക് അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ന‌ടി തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. മകൾ ജനിച്ച ശേഷമാണ് ശ്വേത സിനിമാ രം​ഗത്ത് സജീവമല്ലാതായത്. ഭർത്താവ് ശ്രീവത്സൻ മേനോനും മകൾ സബൈനയ്ക്കുമൊപ്പം മുംബൈയിലാണ് നടിയിന്ന് താമസിക്കുന്നത്. അമൃത ടിവിയിലെ ഷോയിൽ ശ്വേത മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആത്മവിശ്വാസമുള്ള ഇന്നത്തെ വ്യക്തിയായി മാറിയതിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമാണ്…

Read More

ശ്രീനിവാസനെ ഏറ്റവുമടുത്ത് മനസിലാക്കിയ വ്യക്തി ഞാനാണ്; അഭിപ്രായങ്ങളില്‍ വ്യത്യാസം ഉണ്ടാകും: ധ്യാൻ

മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ വിളിച്ചു പറഞ്ഞത് തിരിച്ചറിവില്ലാത്തതിനാലാണെന്നും എഴുത്തുകാർക്ക് എവിടെയൊക്കെയോ അഹങ്കാരമുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ഒരുപാട് വായിച്ച്‌ അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയായിരിക്കുമെന്നും നടൻ അഭിപ്രായപ്പെട്ടു. താരത്തിന്റെ വാക്കുകൾ  ‘എവിടെയൊക്കെയോ എഴുത്തുകാർക്കൊരു അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തതിനാലാണ് വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ വിളിച്ചു പറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലെ പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോള്‍ അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച്‌ അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍…

Read More

എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹം: ബേസിൽ ജോസഫ്

സംവിധായകനായും നടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബേസില്‍ ജോസഫ്. സംവിധാനത്തിനൊപ്പം ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തും എത്തിയ ബേസില്‍ വളരെ പെട്ടെന്നാണ് നായകനിരയിലേക്ക് എത്തിയത്. മിനിമം ഗ്യാരന്റി ഉള്ള നടനാണ് ബേസിൽ. ചെറിയ സിനിമകൾ പോലും തന്റേതായ അഭിനയ മികവ് കൊണ്ട് ഫലിപ്പിച്ച് സിനിമയെ വൻ വിജയമാക്കി തീർക്കാൻ താരത്തിന് സാധിക്കാറുണ്ട്. ഇപ്പോഴിതാ, മാതൃഭൂമി അന്താരാഷ്ട്ര അക്ഷരേത്സവത്തില്‍ പങ്കെടുത്ത താരം ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നായകന്‍ എന്ന…

Read More

എനിക്കുള്ളതെല്ലാം എന്റേതാണ്; കളിയാക്കലുകളോട് ഹണി റോസ്‌

തന്റെ ശരീരത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് മലയാള സിനിമയിലെ മിന്നും താരമായഹണി റോസ്.ഒരാളുടെ ശരീരത്തെ കുറിച്ച് മോശമായി സംസാരിക്കുക, ബോഡി ഷെയിമിങ് ചെയ്യുക എന്ന് പറഞ്ഞാൽ ഏറ്റവും മോശമായ കാര്യമാണെന്നാണ് ഹണി റോസ് പറയുന്നത്. എന്നാൽ അത് തന്റെ കാര്യം മാത്രമല്ല എന്നും താരം ചൂണ്ടിക്കാണിക്കുന്നുണട്. വളരെ സ്വാഭാവികമായ ഒരു കാര്യമായിട്ടാണ് പലരും ബോഡിഷെയിമിങിനെ കാണുന്നത്. നിറത്തിന്റെ പേരിലും ശരീര അവയവങ്ങളുടെ പേരിലും മുഖത്തിന്റെ ഷെയിപ്പിന്റെ പേരിലും എന്നിങ്ങനെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ബോഡി ഷെയിമിങ് നടന്നുകൊണ്ടിരിയ്ക്കുകയാണെന്ന് ഹണി…

Read More

അട്ടപ്പാടിയും വാളയാറും തന്നെയാണ് വണ്ടിപ്പെരിയാറിലും ആവര്‍ത്തിക്കപ്പെട്ടത്: സിപിഎമ്മുകാർ എന്ത് ഹീനകൃത്യം ചെയ്താലും സർക്കാർ സംരക്ഷിക്കുന്നു: സതീശൻ

വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിധി പ്രസ്താവം വായിച്ചാല്‍ അപമാന ഭാരത്താല്‍ തല കുനിച്ചു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇവിടെ എന്ത് നീതിയാണ് നടപ്പാക്കിയത്. സംഭവം നടന്ന അന്നു മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്. അന്വേഷണത്തില്‍, പ്രോസിക്യൂഷനില്‍ എല്ലായിടത്തും തെളിവുകളും നശിപ്പിച്ചെന്ന് വി ഡി സതീശന്‍ പറഞ്ഞു.  ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൂരമായ ഹീനകൃത്യം തെളിയിക്കപ്പെടേണ്ടത്. അത് തെളിയിക്കാനുള്ള…

Read More

മുൻ കാമുകൻ കല്യാണം കഴിച്ച് ഹാപ്പിയായി ജീവിക്കുന്നു; അവർക്കെന്തെങ്കിലും പറ്റിയെന്ന് കേട്ടാൽ താൻ സന്തോഷിക്കും: ആര്യ

പങ്കാളി തന്നെ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റൊരു സ്ത്രീക്കൊപ്പം പോയതിനെക്കുറിച്ചും തുറന്ന് സംസാരിച്ച് ആര്യ. ഇന്ന് ആലോചിക്കുമ്പോൾ പങ്കാളി തന്നെ ഒഴിവാക്കാൻ വേണ്ടി ബി​ഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ടെന്ന് ആര്യ പറയുന്നു. കാരണം ഷോയിൽ പോകാൻ എന്നെ ഏറ്റവും കൂടുതൽ പുഷ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹമായിരുന്നു. എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായിട്ടുമില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ എയർപോർട്ടിൽ കൊണ്ട് വിടുന്നത് പോലും ആളാണ്. അത്രയും ദിവസം പുറം ലോകവുമായി ഒരു കണക്ഷനും…

Read More

‘ഹണി റോസ് പ്രചോദനമായി’: ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നതിനെ പറ്റി ഫാഷന്‍ സ്റ്റൈലിസ്റ്റ് ആയിഷ പീച്ചസ്

സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വരുന്ന നടിയാണ് ഹണി റോസ്. അവരുടെ ശരീരത്തിലെ പ്രത്യേകതകള്‍ ചൂണ്ടി കാണിച്ച് ശരിക്കും ബോഡി ഷെയിമിങ്ങാണ് നടക്കുന്നതെന്ന് പറയാം. എന്നാല്‍ തന്നെ കളിയാക്കുന്നവരോട പോലും ചിരിച്ച് കാണിച്ച് വളരെ ശാന്തമായിട്ടാണ് ഹണി ഇതിനെ കൈകാര്യം ചെയ്യുന്നത്. ശരിക്കും ഹണി റോസില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടതിനെ പറ്റി പറയുകയാണ് ഫാഷന്‍ സ്റ്റൈലിസ്റ്റ് കൂടിയായ ആയിഷ പീച്ചസ്.  ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നതിനെ പറ്റിയും രണ്ടാം വിവാഹത്തെ കുറിച്ചുമൊക്കെ ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ…

Read More

വാലിബനെക്കുറിച്ച് ആരാധകര്‍ക്ക് ‘മുന്നറിയിപ്പു’മായി മോഹന്‍ലാൽ

ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം എന്നതാണ് ചിത്രത്തിന്‍റെ യുഎസ്‍പി. സിനിമകളില്‍ എല്ലായ്പ്പോഴും ഒരു അപ്രതീക്ഷിതത്വം സൂക്ഷിക്കുന്ന ലിജോയുടെ ചിത്രമായതിനാല്‍ത്തന്നെ വാലിബന്‍റെ ഔട്ട്പുട്ട് എത്തരത്തിലാവും എന്നത് പ്രതീക്ഷയ്ക്കൊപ്പം ആരാധകരില്‍ ഒരു തരം ആശങ്കയും ഉണ്ടാക്കുന്നുണ്ട്. വലിയ ഹൈപ്പ് വിനയാവുമോ എന്നും ആരാധകരില്‍ ഒരു വിഭാഗത്തിന് ഭയമുണ്ട്. ഏത് തരം പ്രതീക്ഷയുമായാണ് തിയറ്ററുകളിലേക്ക് എത്തേണ്ടതെന്ന് പ്രീ റിലീസ് അഭിമുഖങ്ങളില്‍ ലിജോയും മോഹന്‍ലാലുമടക്കം പലകുറി…

Read More

‘അവസരം കുറയുമെന്ന് പേടിച്ച് കല്യാണം കഴിച്ചത് പറയാത്ത നടിമാരുണ്ട്’: ഗ്രേസ് ആൻ്റണി

തന്നിലെ പ്രതിഭയെ വളരെ ചുരുക്കം സിനിമകള്‍ കൊണ്ടു തന്നെ അടയാളപ്പെടുത്തിയ മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഗ്രേസ് ആൻ്റണി . കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടുന്നത്. പിന്നീട് നായികയായും സഹനടിയുമായുമെല്ലാം ഗ്രേസ് കയ്യടി നേടുകയായിരുന്നു. ഇപ്പോഴിതാ പുതിയ സിനിമയായ വിവേകാനന്ദന്‍ വൈറലാണ് റിലീസ് ചെയ്തിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ സിനിമാ മേഖലയില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റത്തെക്കുറിച്ച് ഗ്രേസ് തുറന്ന് പറയുകയാണ്. ഒരു അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്. വിവാഹ ശേഷം നടിമാര്‍ക്ക് അവസരം കുറയുന്ന പ്രവണത ഇല്ലാതാകണമെന്നാണ് ഗ്രേസ് പങ്കുവെക്കുന്ന…

Read More

ദയവായി മതിയാക്കൂ; എന്നെയും കുടുംബത്തെയും തകർക്കരുത്: സുരേഷ് ​ഗോപി

സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. തന്‍റെ മകള്‍ ഭാഗ്യ വിവാഹ ദിനത്തില്‍ അണിഞ്ഞ ആഭരണങ്ങളെല്ലാം തങ്ങളുടെ സമ്മാനമാണെന്നും അതെല്ലാം ജി.എസ്.ടി അടക്കം അടച്ചു വാങ്ങിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം. ‘സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും വിദ്വേഷജനകവുമായ വിവരങ്ങളുടെ വെളിച്ചത്തിൽ, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ അവളുടെ മാതാപിതാക്കളുടേയും മുത്തശ്ശിയുടേയും സമ്മാനങ്ങളാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും ഉള്‍പ്പെടെയുള്ള ബില്ലുകള്‍ കൃത്യമായി അടച്ചാണ് ആഭരണങ്ങള്‍…

Read More