
കിലോമീറ്ററുകളാണ് ആളുകൾ ജീപ്പിനെ അനുഗമിച്ചത്; സിനിമയിൽ നിന്നും ആരേയും പ്രചാരണത്തിന് വരാൻ നിർബന്ധിക്കില്ല: മുകേഷ്
സിനിമയിൽ നിന്നും ആരേയും പ്രചാരണത്തിന് വരാൻ നിർബന്ധിക്കില്ലെന്ന് നടനും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥിയുമായ മുകേഷ്. സിനിമയിലെ സഹപ്രവർത്തകരെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല. അറിഞ്ഞു വരുന്നവർ വരട്ടെ. ആദ്യത്തെ തിരഞ്ഞെടുപ്പിൽ കുറച്ചുപേരൊക്കെ വന്നു. ഇപ്പോൾ എല്ലാവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരാൾ അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ അവരെ തേജോവധം ചെയ്യുന്നത് സോഷ്യൽ മീഡിയയിലൊക്കെ കാണുന്നതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു പാർട്ടിക്ക് സഹായം ചെയ്തു എന്നറിഞ്ഞാൽ അവരുടെ പോസ്റ്റർ വലിച്ചുകീറുക, സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ ഇടുക ഒക്കെ…