
മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ല: ഇവിടുത്തെ പ്രശ്നം ആദ്യം തീര്‍ക്കട്ടെയെന്ന് മല്ലികാ സുകുമാരന്‍
കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മോദിയെയും യോഗിയെയും വിമർശിക്കാൻ ഉഷാര്‍ കൂടുതലാണെന്നും എന്നാല്‍ ഇവിടെ ഭരിയ്‌ക്കുന്നവരെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും നടി മല്ലികാ സുകുമാരന്‍. മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ലെന്നും എന്നിട്ടും എന്തിനാണ് അവരെ ഇവിടുത്തെ മാധ്യമങ്ങള്‍ കൂടുതല്‍ വീറോടെ വിമര്‍ശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ഒരു മലയാളം വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിൽ മല്ലികാ സുകുമാരന്‍ പറഞ്ഞു. ‘മോദിയെ തെറി വിളിച്ചിട്ട് കാര്യമില്ല. ഇവിടുത്തെ പ്രശ്നം ആദ്യം തീര്‍ക്കട്ടെ. അവരെല്ലാം അവരുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് തൂത്ത് വാരിക്കൊണ്ടുപോകും. ഇന്ത്യയെ കുറ്റം…