എനിക്ക് എന്ത് പ്രശ്നം വന്നാലും സുരേഷ് ഗോപി ഇടപെടും: ജോയ് മാത്യു

തനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച്‌ ചോദിക്കുന്ന ആളാണ് സുരേഷ് ഗോപി എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു ടിവി ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘സുരേഷ് ഗോപിക്ക് വേണ്ടി ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല. പക്ഷെ അദ്ദേഹം എനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച്‌ ചോദിക്കുന്ന ആളാണ്. പിന്നീട് അതിന് എന്ത് വേണമെന്ന് നോക്കി ഒരു പരിഹാരം കാണും.’- ജോയ് മാത്യു പറഞ്ഞു. ‘സുരേഷ് ഗോപി ഒരു ബെസ്റ്റ് ഹ്യൂമന്‍…

Read More

’15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം കഴിക്കുന്ന ആളാണ് താൻ’; ഉണ്ണി മുകുന്ദന്‍

 തമിഴ് സിനിമയായ സീഡനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമലോകത്തേക്ക് ചുവടുവെച്ചത്. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കെത്തുന്നത്. ഉണ്ണി മുകുന്ദന്റേതായി ഏറ്റവും അവസാനം ഇറങ്ങിയ ചിത്രമാണ് ജയ് ഗണേഷ്. ഇപ്പോഴിതാ ജയ് ഗണേഷിന്റെ പ്രമോഷനിടെ തന്റെ ശരീര സംരക്ഷണത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഉണ്ണി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. കൃത്യമായി ഫിറ്റ്‌നസ് നോക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. ഭക്ഷണം ശ്രദ്ധിക്കുന്നതിനായി പ്രോട്ടീന്‍ അടങ്ങുന്ന ഭക്ഷണമാണ് ഉണ്ണി അധികവും കഴിക്കുന്നത്. സിനിമ സെറ്റുകളിലാണെങ്കില്‍ പോലും ഭക്ഷണം ശ്രദ്ധിക്കുന്നയാളാണ് ഉണ്ണി. തന്റെ ഫിറ്റ്‌നസ് സംബന്ധമായ കാര്യങ്ങള്‍…

Read More

‘കേരളത്തിൽ ആർക്കും എന്റെ വ്യക്തി ജീവിതം അറിയില്ല’; ഉണ്ണി മുകുന്ദൻ

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് നടൻ ജയ് ​ഗണേശുമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. വർഷങ്ങൾ നീണ്ട കരിയറിൽ അടുത്ത കാലത്താണ് ഉണ്ണി മുകുന്ദന് അർഹമായ അം​ഗീകാരം സിനിമാ രം​ഗത്ത് ലഭിച്ചത്. കരിയറിന് വേണ്ടിയെടുത്ത പ്രയത്നങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദൻ തുറന്ന് സംസാരിക്കാറുണ്ട്. വ്യക്തി ജീവിതത്തേക്കാളും പലപ്പോഴും കരിയറിന് നടൻ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു അഭിമുഖത്തിലാണ് പ്രതികരണം. തനിക്കുണ്ടായ നല്ല പ്രണയങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു….

Read More

മറ്റുള്ളവർ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല; എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം: മാളവിക മേനോൻ

സ്കൂൾ വിദ്യാർത്ഥിയായിരുന്ന സമയത്ത് ആസിഫ് അലിയുടെ നായിക വേഷത്തിൽ എത്തിയ യുവനടിയാണ് മാളവിക മേനോൻ. പതിനാല് വർഷമായി അഭിനയ രം​ഗത്തുള്ള മാളവിക മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ച് കഴിഞ്ഞു. അടുത്ത കാലത്തായി മാളവികയെ സിനിമകളിൽ കാണുന്നതിനേക്കാൾ കൂടുതൽ കാണാൻ സാധിക്കുന്നത് ഉദ്ഘാടന പരിപാടികളിലാണ്. ഇതിനോടകം തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഉ​ദ്ഘാടന പരിപാടികളിൽ അതിഥിയായി എത്തിയിട്ടുണ്ട്. ഹണി റോസിന് വെല്ലുവിളിയാണ് മാളവിക എന്നുള്ള തരത്തിൽ നിരവധി ട്രോളുകളും നടിക്ക് ഇതിന്റെ പേരിൽ ലഭിക്കാറുണ്ട്. മാത്രമല്ല അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ…

Read More

സ്ത്രീകൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ അഭിനയിക്കാൻ പല പുരുഷ താരങ്ങൾക്കും വിമുഖത: വിദ്യ ബാലൻ

സ്ത്രീകൾ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയിൽ അഭിനയിക്കാൻ പല പുരുഷതാരങ്ങളും ഇന്നും തയ്യാറാകുമെന്ന് താൻ കരുതുന്നില്ലെന്ന് ബോളിവുഡ് താരം വിദ്യ ബാലൻ. തന്റെ വിജയചിത്രങ്ങൾ കാരണം തന്നോടൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാൻ പ്രമുഖ പുരുഷ താരങ്ങള്‍ വിമുഖത കാണിച്ചുവെന്നും നടി കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. നെപ്പോട്ടിസത്തെക്കുറിച്ചും വിദ്യ ബാലന്‍ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. തങ്ങൾ അവരെക്കാൾ മികച്ച സിനിമകൾ ചെയ്യുന്നുണ്ടെന്നും ഇത്തരം വേഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത് ശരിക്കും അവരുടെ നഷ്ടമാണെന്നും വിദ്യ ബാലൻ പറഞ്ഞു. സ്ത്രീകൾ…

Read More

‘ആരോഗ്യം അനുവദിച്ചാൽ മോഹന്‍ ലാലും ഒരുമിച്ച് വീണ്ടുമൊരു സിനിമ ഉണ്ടാകും’; ശ്രീനിവാസന്‍

വീണ്ടുമൊരു മോഹൻലാൽ ശ്രീനിവാസൻ ചിത്രം തന്റെ ആരോഗ്യം അനുവദിച്ചാൽ മലയാളത്തിൽ ഉണ്ടാകുമെന്ന് നടൻ ശ്രീനിവാസൻ. തിയറ്ററിൽ നിറഞ്ഞോടുന്ന വർഷങ്ങൾക്ക് ശേഷം തിയറ്റിലെത്തി കണ്ട സന്തോഷത്തിലാണ് ശ്രീനിവാസൻ ആഗ്രഹം പങ്ക് പങ്ക് വെച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസനും, പ്രണവ് മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയ  വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്‍റെ മനസ്സ് കവർന്നു. ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാന്‍ വളരെ പ്രയാസമാണെന്നും ശ്രീനിവാസന്‍ പറയുന്നു. അച്ഛനെന്ന രീതിയില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താന്‍…

Read More

താന്‍ പ്രോഡ്യൂസ് ചെയ്ത ചിത്രങ്ങളില്‍ 500 ഓളം കഥകള്‍ കേട്ടാണ് ഈ വര്‍ഷം സിനിമ സെലക്ട് ചെയ്തത് : ഉണ്ണി മുകുന്ദന്‍

ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം സിനിമയില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചതിന് പിന്നാലെ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പ്രൊപഗാണ്ട ചിത്രമാണെന്നും ഉണ്ണി മുകുന്ദന്‍ പ്രൊപഗാണ്ട ആര്‍ടിസ്റ്റാണെന്നുമുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിച്ച ചിത്രമാണ് ജയ് ഗണേഷ്. ജയ് ഗണേഷ് എന്ന ചിത്രം അനൗണ്‍സ് ചെയ്തതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ പ്രൊപഗാണ്ട ആര്‍ടിസ്റ്റാണെന്ന വാദം ശക്തമായി ഉയരാന്‍ തുടങ്ങിയത്. എന്നാല്‍…

Read More

കല്യാണത്തിന് മുമ്പ് ഗര്‍ഭിണി; അവര്‍ക്ക് വേണ്ടത് തലക്കെട്ട്: ഷംന കാസിം

തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷംന കാസിം. മലയാളിയാണെങ്കിലും തെലുങ്കിലും തമിഴിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായിക. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും ഗര്‍ഭ വാര്‍ത്ത പുറത്ത് വന്ന ശേഷം നടന്ന ചര്‍ച്ചകളെക്കുറിച്ചുമൊക്കെ ഷംന സംസാരിക്കുകയാണ്.  ഒരിക്കല്‍ ഞാന്‍ വിവാഹത്തട്ടിപ്പിന് ഇരയായി. അതിന് ശേഷം പലരും വിവാഹത്തെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നു. വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കരുതെന്ന് വീട്ടുകാരോട് ഞാന്‍ ആദ്യമേ പറഞ്ഞു. മമ്മിക്കും പപ്പയ്ക്കുമൊക്കെ എന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു എന്നാണ് ഷംന കാസിം പറയുന്നത്. ഒരിക്കല്‍ മര്‍ഹബ എന്ന ഇവന്റിനു…

Read More

കല്യാണത്തിന് മുമ്പ് ഗര്‍ഭിണി; അവര്‍ക്ക് വേണ്ടത് തലക്കെട്ട്: ഷംന കാസിം

തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷംന കാസിം. മലയാളിയാണെങ്കിലും തെലുങ്കിലും തമിഴിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായിക. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും ഗര്‍ഭ വാര്‍ത്ത പുറത്ത് വന്ന ശേഷം നടന്ന ചര്‍ച്ചകളെക്കുറിച്ചുമൊക്കെ ഷംന സംസാരിക്കുകയാണ്.  ഒരിക്കല്‍ ഞാന്‍ വിവാഹത്തട്ടിപ്പിന് ഇരയായി. അതിന് ശേഷം പലരും വിവാഹത്തെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നു. വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കരുതെന്ന് വീട്ടുകാരോട് ഞാന്‍ ആദ്യമേ പറഞ്ഞു. മമ്മിക്കും പപ്പയ്ക്കുമൊക്കെ എന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു എന്നാണ് ഷംന കാസിം പറയുന്നത്. ഒരിക്കല്‍ മര്‍ഹബ എന്ന ഇവന്റിനു…

Read More

മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ല: ഇവിടുത്തെ പ്രശ്നം ആദ്യം തീര്‍ക്കട്ടെയെന്ന് മല്ലികാ സുകുമാരന്‍

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മോദിയെയും യോഗിയെയും വിമർശിക്കാൻ ഉഷാര്‍ കൂടുതലാണെന്നും എന്നാല്‍ ഇവിടെ ഭരിയ്‌ക്കുന്നവരെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും നടി മല്ലികാ സുകുമാരന്‍. മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ലെന്നും എന്നിട്ടും എന്തിനാണ് അവരെ ഇവിടുത്തെ മാധ്യമങ്ങള്‍ കൂടുതല്‍ വീറോടെ വിമര്‍ശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ഒരു മലയാളം വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിൽ മല്ലികാ സുകുമാരന്‍ പറഞ്ഞു. ‘മോദിയെ തെറി വിളിച്ചിട്ട് കാര്യമില്ല. ഇവിടുത്തെ പ്രശ്നം ആദ്യം തീര്‍ക്കട്ടെ. അവരെല്ലാം അവരുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് തൂത്ത് വാരിക്കൊണ്ടുപോകും. ഇന്ത്യയെ കുറ്റം…

Read More