
ചിമ്പുവിൻ്റെ ആ വാക്കുകൾ ജീവിതത്തിൽ മറക്കില്ല; പൃഥ്വി
റിലീസ് ചെയ്ത് അമ്പത് ദിവസത്തോടടുക്കുമ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നേവലിനെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിന് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അഭിനന്ദനങ്ങളുമായെത്തിയത്. ഇക്കൂട്ടത്തിൽ ഒരിക്കലും മറക്കാൻപറ്റാത്ത ഒരഭിപ്രായം പറഞ്ഞയാളേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഈയാഴ്ച റിലീസ് ചെയ്യുന്ന ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ ക്ലബ് എഫ്.എമ്മിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിച്ചതിന് തനിക്ക് ലഭിച്ച അമൂല്യമായ ഒരു അഭിനന്ദനത്തേക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. തമിഴ് നടൻ ചിമ്പുവാണ്…