അപർണയുടെ മരണത്തിനു പിന്നിൽ ഭർത്താവും അനിയത്തിയും തമ്മിലുള്ള ബന്ധം; തമിഴ് നടൻ ബയിൽവാൻ രംഗനാഥൻ

മലയാളം ടെലിവിഷൻ രംഗത്ത് ഏറെ പരിചിതയായ താരമാണ് അപർണ. താരം ആത്മഹത്യാ ചെയ്തത് അടുത്തിടെയാണ്. അതിനു കാരണം ഭർത്താവാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് തമിഴ് നടൻ ബയിൽവാൻ രംഗനാഥൻ. കുടുംബത്തിലെ പ്രശ്‌നങ്ങളാണ് നടിയുടെ മരണ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. വിവാദ പ്രസ്താവനകളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് രംഗനാഥന്‍.  നടൻ ബയിൽവാൻ രംഗനാഥൻ്റ വാക്കുകൾ ‘അപർണ പല ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് പ്രശസ്തയായ നടി. കാണാൻ സുന്ദരിയാണ്. അവർ സഞ്ജിത്ത് എന്നൊരാളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും…

Read More

വ്യജൻമാരെ പിന്തുടരരുതെന്ന് ലോകേഷ് കനകരാജ്

ലിയോയുടെ വിജയത്തിളക്കത്തിലാണ് ലോകേഷ് കനകരാജ്. ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ചിലര്‍ സാമൂഹ്യ മാധ്യങ്ങളില്‍ തന്റെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അവ പിന്തുടരുതെന്നും അഭ്യര്‍ഥിച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും മാത്രമാണ് ഞാനുള്ളത്. മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല. വ്യാജ അക്കൗണ്ടുകള്‍ പിന്തുടരാതിരിക്കണം എന്നും സംവിധായകൻ ലോകേഷ് കനകരാജ് ആരാധകരോട് നിര്‍ദ്ദേശിച്ചിരിക്കുക. ലോകേഷ് കനകരാജിന്റെ ലിയോ പല കളക്ഷൻ റെക്കോര്‍ഡുകളും തിരുത്തിയാണ് ദളപതി വിജയയുടെ വമ്പൻ വിജയ ചിത്രമായി മാറിയത്. ലിയോയുടെ…

Read More

പ്രചരണത്തിനു പോകും; സുരേഷ് ഗോപി മന്ത്രിയാവുകയാണെങ്കില്‍ കേരളത്തിനാണ് ഗുണമെന്ന് കൊല്ലം തുളസി

അടുത്ത തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി നില്‍ക്കുകയാണെങ്കില്‍ താൻ പ്രചാരണത്തിനു പോകുമെന്നും കൊല്ലം തുളസി. നടൻ സുരേഷ് ഗോപി മന്ത്രിയാകേണ്ട സമയം കഴിഞ്ഞെന്ന് കൊല്ലം തുളസി പറഞ്ഞു. സുരേഷ് ഗോപി മന്ത്രിയാവുകയാണെങ്കില്‍ കേരളത്തിനാണ് ഒരുപാട് ഗുണം ചെയ്യുന്നതെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു. ‘സുരേഷ് ഗോപി കേരളത്തില്‍ മന്ത്രി ആകേണ്ട സമയം കഴിഞ്ഞു. അദ്ദേഹത്തിന് നല്ലൊരു വില കൊ‌ടുക്കാൻ പലരും താല്പര്യപ്പെടുന്നില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അദ്ദേഹത്തിന് ജയ സാധ്യത ഉണ്ടെന്നാണ് എന്റെ…

Read More

അമൃതയെ പറ്റി സംസാരിക്കില്ല; ഗോപി സുന്ദറിനെ ഇഷ്ടമല്ല: ബാല

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ബാല. ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് ശേഷം പുതിയ വിവാഹ ജീവിതവുമായി മുന്നോട്ട് പോവുകയാണ് നടൻ ബാല. ഇതിന് പിന്നാലെ അമൃത ഗോപി സുന്ദറുമായി അടുപ്പത്തിലാവുകയും ചെയ്തിരുന്നു. അടുത്തിടെ ഇവർ തമ്മിൽ പിരിഞ്ഞെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമാണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് ബാല തന്റേതായ അഭിപ്രായം തുറന്നു പറഞ്ഞത്. ‘ഗോപി…

Read More

പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ’; കുസാറ്റ് ദുരന്തത്തിൽ പ്രതികരിച്ച് മമ്മൂട്ടി

കുസാറ്റ് ക്യാമ്പസിൽ നടന്ന ദുരന്തത്തിൽ നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി രം​ഗത്ത് എത്തുന്നത്. ഈ അവസരത്തിൽ നടൻ മമ്മൂട്ടി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.  ഹൃദയഭേദകമായ അപകടമാണ് കുസാറ്റ് ക്യാമ്പസിൽ നടന്നതെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ‘കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമാണ്. ഈ നിമിഷത്തിൽ എന്റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്.  കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കുസാറ്റ് ദുരന്തം ഉണ്ടായത്….

Read More

‘150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്’: നടൻ അജു വർ​ഗീസ്

സിനിമാ നിരൂപണങ്ങളെ പിന്തുണച്ച് രംഗത്തെത്തി നടൻ അജു വർ​ഗീസ്. പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു വർ​ഗീസ് നിലപാട് വ്യക്തമാക്കിയത്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്നും അജു വർ​ഗീസ് പറഞ്ഞു. ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അത് മാറാത്തിടത്തോളം കാലം നമ്മൾ സംസാരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലിൽ കയറി കഴിച്ചിട്ട് ഭക്ഷണം…

Read More

ലൈഫ് മിഷനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്; എത്ര വലിയ വെല്ലുവിളികള്‍ വന്നാലും ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ എല്ലാവര്‍ക്കും ഭവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നിറവേറ്റാന്‍ എല്ലാവരും തയാറാകണം. അതിനായി മുന്നോട്ടു വരണം. ലൈഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാന്‍ ശ്രമിക്കരുത്. എത്ര വലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”മറച്ചുവെക്കപ്പെടുന്ന കാര്യങ്ങള്‍ സമൂഹത്തോട് തുറന്നു പറയാനുള്ള ഉദ്യമം കൂടിയാണ് നവകേരള സദസ് എന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നു. അത്…

Read More

‘ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച് പറയാനൊക്കെ മമ്മൂട്ടിയ്ക്ക് വലിയ പാടാണ്, മോഹന്‍ലാല്‍ കുറേക്കൂടി ഫ്‌ളെക്‌സിബിൾ’: കൊല്ലം തുളസി

കൊല്ലം തുളസി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ്. ഇടക്കാലത്ത് രാഷ്ട്രീയ വിവാദങ്ങളിലൂടേയും അശാസ്ത്രിയത പറഞ്ഞുമൊക്കെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് കൊല്ലം തുളസി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മമ്മൂട്ടി പ്രതിഭാ സമ്പന്നനായ നടനാണെന്നും തലക്കനം കാണിക്കാറുണ്ടെന്നും തുളസി പറയുന്നു. ‘മമ്മൂട്ടി പ്രതിഭാ സമ്പന്നനായ നടനാണ്. ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആലങ്കാരികമായി പറഞ്ഞാല്‍ അദ്ദേഹം വെയിറ്റ് കാണിക്കുന്ന നടനാണ്. വെയിറ്റ് കാണിക്കുന്നതാണ്. പക്ഷെ അത്രയൊന്നുമില്ല സത്യത്തില്‍. അദ്ദേഹം ആള്…

Read More

ഖനന വരുമാനത്തിൽ റെക്കോഡ് വർധനവ് നേടി കേരളം

കേരളം ഖനന വരുമാനത്തില്‍ റെക്കോഡ് വര്‍ധനവ് നേടിയെന്ന് മന്ത്രി പി രാജീവ്. നടപ്പുസാമ്പത്തികവര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273.97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് വരുമാനം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 70% വരുമാനം ഇക്കൊല്ലം വര്‍ധിച്ചിട്ടുണ്ടെന്ന് രാജീവ് പറഞ്ഞു.  2016ല്‍ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു. ഇത്രയും ക്വാറികളില്‍ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു….

Read More

പലസ്തീൻ വിഷയത്തിൽ തന്നെ ആരും പഠിപ്പിക്കണ്ടെന്ന് ശശി തരൂർ

പലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. പലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. കെപിസിസിയുടെ ജവഹർലാൽ നെഹ്റു അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നില്ലായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നത് പോലെ ഇന്ത്യ തകരുമായിരുന്നുവെന്ന് മുതിർന്ന നേതാവ് എകെ ആന്റണി പറഞ്ഞു. ആരുടേയെങ്കിലും റാലിയിൽ പങ്കെടുക്കാൻ അപേക്ഷയുമായി നിൽക്കേണ്ട സാഹചര്യം കോൺഗ്രസിനില്ലെന്ന് പറഞ്ഞ…

Read More