ഗര്‍ഭഛിദ്രം ഭരണഘടന അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്

ലോകത്ത് ആദ്യമായി ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘടന അവകാശമാക്കുന്ന രാജ്യമായി ഫ്രാന്‍സ്. പാര്‍ലമെന്റിലെ സംയുക്തസമ്മേളനത്തിലെ അന്തിമ വോട്ടെടുപ്പില്‍ 72ന് എതിരെ 780 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ചരിത്രപരമായ തീരുമാനത്തോടെ ഈഫല്‍ ടവറില്‍ ആഘോഷങ്ങള്‍ നടന്നു. ‘എന്റെ ശരീരം എന്റെ തീരുമാനം’ എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി സ്ത്രീപക്ഷ സംഘടനകളും നിരവധി പേരും സംഘടിച്ചു. നിങ്ങളുടെ ശരീരം നിങ്ങളുടെ തീരുമാനമാണെന്നും മറ്റൊരാള്‍ക്ക് അതിനുമേല്‍ തീരുമാനത്തിന് അര്‍ഹതയില്ലെന്നും സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശമാണിതെന്നും പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റല്‍ പറഞ്ഞു. ഫ്രാന്‍സിന്‌റെ അഭിമാനം എന്നാണ് ഫ്രഞ്ച് പ്രസിഡന്‌റ്…

Read More

വിവാഹ മോചന നടപടി തുടങ്ങിയാൽ ഭാര്യയ്ക്ക് ഗർഭഛിദ്രത്തിന് അവകാശമുണ്ട്; നിർണായക വിധിയുമായി കേരള ഹൈക്കോടതി

ഗര്‍ഭഛിദ്രത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. വിവാഹമോചന നടപടി ആരംഭിച്ചാല്‍ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഇരുപതാഴ്ച്ചയിലേറെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കി. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ തീരുമാനമാണ്. ഇത് ലിംഗ സമത്വത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണെന്നും കോടതി പറഞ്ഞു. ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ 23 കാരിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

Read More

വിധവയായ ഇരുപത്തിമൂന്നുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി; യുവതിയുടെ മാനസികനില പരിഗണിച്ച് തീരുമാനമെന്ന് കോടതി

ഭർത്താവ് മരിച്ച യുവതിയ്ക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ഇരുപത്തിമൂന്നുകാരി 27 ആഴ്ച ഗർഭിണിയാണ്. യുവതിയുടെ മാനസികനില പരിഗണിച്ചാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ഉത്തരവ്. കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. സംഭവത്തിന് ശേഷം യുവതി മാനസികമായി തകർന്നു. ഇരുപത്തിമൂന്നുകാരി മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആത്മഹത്യാപ്രവണതയടക്കമുണ്ടെന്നും ഗർഭാവസ്ഥ തുടരുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കാണിച്ച് എയിംസിലെ മാനസികാരോഗ്യ വിദഗ്ദ്ധർ റിപ്പോർട്ട് നൽകിയിരുന്നു. ഗർഭഛിദ്രം നടത്താനുള്ള നടപടികൾ ആരംഭിക്കണമെന്ന് എയിംസിലെ ഡോക്ടർമാർക്ക് കോടതി നിർദേശം…

Read More

ഗർഭഛിദ്രത്തിന് ഭർത്താവിന്റെ സമ്മതം വേണ്ട; യു.എ.ഇയിൽ പുതിയ നിയമമാറ്റം

യു.എ.ഇയിൽ അടിയന്തിരഘട്ടങ്ങളിൽ ഗർഭഛിദ്രം നടത്താൻ സ്ത്രീകൾക്ക് ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്ന് പുതിയ നിയമം. സ്വന്തം ജീവനും കുട്ടിയുടെ ജീവനും അപകടത്തിലാണെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെങ്കിൽ സ്ത്രികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭഛിദ്രം നടത്താം. നേരത്തേയുള്ള നിയമപ്രകാരം ഭ്രൂണം 120 ദിവസം വളർച്ചയെത്തുന്നതിന് മുമ്പ് മാത്രം യു.എ.ഇയിൽ ഗർഭഛിദ്രം അനുവദിച്ചിരുന്നുള്ളു. അതും, പിറക്കാൻ പോകുന്ന കുഞ്ഞിന് പിന്നീട് ജീവൻ അപകടത്തിലാകുന്ന അവസ്ഥകളുണ്ട് എന്ന് വ്യക്തമായാൽ കുഞ്ഞിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഇതിന് അനുമതി നൽകിയിരുന്നത്. എന്നാൽ, ഒക്ടോബറിൽ നിലവിൽ വന്ന പുതിയ…

Read More

അനധികൃത ഗർഭഛിദ്രം; ഡോക്ടർ അറസ്റ്റിൽ

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 900 ഓളം അനധികൃത ഗർഭഛിദ്രങ്ങൾ നടത്തിയ ഡോക്ടർ അറസ്റ്റിലായി. ബെംഗളൂരു പൊലീസാണ് ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും പിടികൂടിയത്. ഇവർ ഓരോ ഗർഭഛിദ്രത്തിനും 30,000 രൂപ വീതം ഈടാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി. കേസിൽ രണ്ടുപേരെ ഈ മാസം കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ മാസമാണ് ലിംഗനിർണ്ണയം-പെൺ-ഭ്രൂണഹത്യ റാക്കറ്റിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. മൈസൂരുവിനടുത്തുള്ള മാണ്ഡ്യയിൽ സ്ത്രീയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്….

Read More

27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അതിജീവിതയ്ക്ക് അനുമതി നൽകി സുപ്രീം കോടതി

ഗുജറാത്തിൽ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്താൻ സുപ്രീം കോടതി അനുമതി നൽകി. 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയത്. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. കുട്ടിയെ ജീവനോടെ പുറത്തെടുക്കേണ്ട സാഹചര്യമുണ്ടായാൽ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്തു നൽകുന്നതു വരെയുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സർക്കാരിനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹർജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ഇന്ന് ആദ്യ കേസായാണ് സുപ്രീം…

Read More

ഗര്‍ഭഛിദ്രം നടത്തുന്നതിന് വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

ഗര്‍ഭഛിദ്രം നടത്തുന്നതിന് വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ ബസ് കണ്ടക്ടറെ വിവാഹം കഴിച്ചതാണ് യുവതി. കംപ്യൂട്ടര്‍ കോഴ്സിനു പഠിക്കുന്നതിനിടയിലാണ്, 26കാരനായ യുവാവിനെ പരിചയപ്പെട്ടു പ്രണയത്തിലായത്….

Read More