
ശാരീരിക പരിമിതികളെ അതിജീവിച്ച് എബിലിറ്റി ഫൗണ്ടേഷൻ കലാകാരികൾ ദുബായിലെത്തുന്നു
ശാരീരിക പരിമിതികളെ അതിജീവിച്ച് കലാ പ്രകടനം നടത്താൻ മലപ്പുറം പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിലെ കലാകാരികൾ ദുബായിലേക്ക് എത്തുന്നു. 2024 മാർച്ച് 2 തിയ്യതി ഞായറാഴ്ച ദുബായ് വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന “സ്നേഹ സ്പർശം” എന്ന പരിപാടിയിലാണ് അവർ അവതരണം നടത്തുക. എബിലിറ്റി ഫൗണ്ടേഷനിലെ കലാകാരികൾ കോൽക്കളി, ഒപ്പന, ഗാനാലാപനം തുടങ്ങി വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. സിനിമ പിന്നണി ഗായിക സിന്ധു പ്രേമകുമാർ, ഗായകൻ അലി അക്ബർ തുടങ്ങിയവരുടെ ഗാനസന്ധ്യയും പരിപാടിയുടെ ഭാഗമായി…