ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; സുരേന്ദ്രൻ്റെ പ്രാപ്തിയെ കുറിച്ച് പറയാന്‍ ആളല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ബിജെപി അലവലാതി പാര്‍ട്ടിയായി മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഐഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്. മുന്‍പ് ബിജെപി ഇങ്ങനെയായിരുന്നില്ല. കെ സുരേന്ദ്രന്റെ പ്രാപ്തിയെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പരാമര്‍ശം ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ കുറിച്ച് നല്ല അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആലത്തൂര്‍ രണ്ട് തവണ സ്ഥാനാര്‍ത്ഥിയായി നിന്നിട്ടും തന്നെ വന്ന്…

Read More