
ആരോഗ്യനില തൃപ്തികരം; അബിഗേൽ സാറാ ഇന്ന് ആശുപത്രി വിട്ടേക്കും
കൊല്ലത്ത് തട്ടികൊണ്ട് പോകലിൽ നിന്ന് രക്ഷപെട്ട ആറ് വയസ്സുകാരി അബിഗേൽ സാറാ റെജി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നു. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും തട്ടികൊണ്ടുപോകലിന്റെ ആഘാതത്തിൽ നിന്ന് കുഞ്ഞ് ഇനിയും പൂർണമായും മുക്തമായിട്ടില്ല. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇന്ന് വീട്ടിലേക്ക് കൊണ്ട് പോയേക്കും. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും സംഭവത്തെ കുറിച്ച് പൊലീസ് കൂടുതൽ ചോദിച്ചറിയുക. അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ പിടികൂടാനാകാതെ…