മലപ്പുറം തിരൂരിലെ മധ്യവയസ്കന്റെ മരണം കൊലപാതകം ; പ്രതിയായ താനൂർ സ്വദേശി ആബിദ് അറസ്റ്റിൽ

മലപ്പുറം തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് താനൂർ സ്വദേശി ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതി ആബിദ് ഹംസയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസയെ തിരൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയാണെങ്കിലും വർഷങ്ങളായി തിരൂരിൽ താമസിച്ചു വരികയായിരുന്നു ഹംസ. പ്രതിയായ ആബിദും ഹംസയും തമ്മിൽ വെള്ളിയാഴ്ച രാത്രി തിരൂർ ടൗണിൽ വെച്ച് വാക്കുതർക്കമുണ്ടായി….

Read More