അഭ്രപാളികളിൽ വ്യത്യസ്തം, “ശ്രീ മുത്തപ്പൻ’
മണിക്കുട്ടൻ, ജോയ് മാത്യു, മധുപാൽ, ബാബു അന്നൂർ, അനീഷ് പിള്ള, ഷെഫ് നളൻ, മുൻഷി രഞ്ജിത്, മീരാ നായർ, അല എസ്. നയന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രതിഥി ഹൗസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമിച്ച്, ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന “ശ്രീ മുത്തപ്പൻ” ജൂൺ ഏഴിന് പ്രദർശനത്തിനെത്തുന്നു. കേരളക്കരയുടെ പ്രത്യേകിച്ചും മലബാറിലെ ജനങ്ങളുടെ ജാതിമതഭേദങ്ങൾക്കതീതമായ ആരാധനാദേവനായ ശ്രീ മുത്തപ്പന്റെ പുരാവൃത്തത്തിലെ പ്രധാനഭാഗങ്ങളും പുതിയ കാലത്തെ സംഭവങ്ങളും കോർത്തിണക്കി ശ്രീ മുത്തപ്പന്റെ കൃപാകടാക്ഷം ഏറ്റുവാങ്ങി അഭ്രപാളികളിൽ…