
28 പന്തിൽ സെഞ്ചുറി ; ഇന്ത്യക്കാരൻ്റെ വേഗമേറിയ സെഞ്ചുറി ഇനി അഭിഷേക് ശർമയുടെ പേരിൽ
സയ്യിദ് മുഷ്താഖ് അലി ടി20യില്‍ 28 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. രാജ്‌കോട്ടില്‍ മേഘാലയക്കെതിരായ മത്സരത്തിലാണ് പഞ്ചാബിന് വേണ്ടി കളിക്കുന്ന അഭിഷേക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. ടീം ക്യാപ്റ്റന്‍ കൂടിയായ അഭിഷേക് ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി എന്ന റെക്കോര്‍ഡിനൊപ്പം എത്തുകയും ചെയ്തു. 29 പന്തില്‍ 11 സിക്സും എട്ട് ഫോറുമടക്കം പുറത്താകാതെ 106 റണ്‍സാണ് അഭിഷേക് നേടിയത്. സയ്യിദ് മുഷ്താഖ് അലിയില്‍ ഇതേവര്‍ഷം ത്രിപുരയ്ക്കെതിരെ 28 പന്തില്‍…