
ചേച്ചിയുടെ ജീവിതം കണ്ട് പേടിയാണ്; ഡിവോഴ്സ് ഇല്ലാത്തൊരു വിവാഹമാണ് താൻ ആഗ്രഹിക്കുന്നത്: അഭിരാമി
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഗായകരായ അമൃത സുരേഷും സഹോദരി അഭിരാമിയും. വിവാഹത്തെ കുറിച്ച് അഭിരാമി പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഡിവോഴ്സ് ഇല്ലാത്തൊരു വിവാഹമാണ് താൻ ആഗ്രഹിക്കുന്നതെന്നും ചേച്ചിയുടെ ജീവിതം കണ്ട് പേടിയാണെന്നും അഭിരാമി പറയുന്നു. ‘ഞാൻ വിവാഹത്തെ കുറിച്ച് നല്ലോണം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ കല്യാണത്തെക്കാൾ കേട്ടത് ഡിവോഴ്സ് വാർത്തകളാണ്. ഡിവോഴ്സ് ഇല്ലാത്തൊരു കല്യാണമാണ് എന്റെ ആഗ്രഹം. പക്ഷേ അത് നടക്കാൻ എനിക്കൊരു യോഗവും കൂടെ വേണം. ഞാൻ കല്യാണം കഴിക്കണ്ടാന്ന്…