രാജ്യത്തെ വിമാനത്താവളങ്ങളിൽ അഭിനന്ദൻ പദ്ധതിയുമായി എയർ ഇന്ത്യ; കേരളത്തിലെ കൊച്ചി, കോഴിക്കോട് എയർപോർട്ടുകൾ പട്ടികയിൽ

രാജ്യത്തെ 16 വിമാനത്താവളങ്ങളിൽ ‘അഭിനന്ദൻ’ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ.യാത്രക്കാർക്ക് വ്യക്തിഗതവും തടസ്സരഹിതവുമായ ഓൺ-ഗ്രൗണ്ട് അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചതാണ് ‘പ്രോജക്ട് അഭിനന്ദൻ’.കേരളത്തിലെ കൊച്ചിയും കോഴിക്കോടും ഉൾപ്പടെ 16 വിമാനത്താവളങ്ങളിൽ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ഈ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച സർവീസ് അഷ്വറൻസ് ഓഫീസർമാരെ ഏർപ്പെടുത്തും. ഇവർ എയർ ഇന്ത്യാ യാത്രക്കാർക്ക് ചെക്ക്-ഇൻ ഏരിയയിൽ, ലോഞ്ചുകളിൽ, ബോർഡിംഗ് ഗേറ്റുകൾക്ക് സമീപം. ട്രാൻസിറ്റ് സമയത്ത്, അല്ലെങ്കിൽ അറൈവൽ ഹാളിൽ ഉടനീളം ഗ്രൗണ്ട് സഹായം നൽകാൻ…

Read More