ബിജെപിയിൽ ചേർന്ന മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യയ്ക്കെതിരെ മമതാ ബാനർജി; എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്നും മുന്നറിയിപ്പ്

രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ‘ബി.ജെ.പി ബാബു’ എന്നാണ് മമത മുൻ ജഡ്ജിയെ വിശേഷിപ്പിച്ചത്. ”ബെഞ്ചിൽ അംഗമായിരുന്ന ഒരു ബി.ജെ.പി ബാബു ഇപ്പോൾ പരസ്യമായി ബി.ജെ.പിയിൽ ചേർന്നിരിക്കുന്നു. അവരിൽ നിന്ന് എങ്ങനെയാണ് നീതി പ്രതീക്ഷിക്കുന്നത്? മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു”-മമത പറഞ്ഞു. ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോൾ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് അഭിജിത് ഗംഗോപാധ്യായ ആയിരുന്നു. ഇന്നാണ് അദ്ദേഹം ബി.ജെ.പിയിൽ…

Read More

കൽക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനം രാജി വച്ച് അഭിജിത്ത് ഗംഗോപാധ്യായ; ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന

കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനം രാജി വെച്ച അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയില്‍ ചേരും. രാവിലെ രാജികത്ത് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കൈമാറിയ ശേഷമാണ് ബിജെപിയില്‍ ചേരുന്ന കാര്യം അഭിജിത്ത് ഗംഗോപാധ്യായ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ ബിജെപിയില്‍ ചേരുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് അഭിജിത്ത് ഗംഗോപാധ്യായ പറഞ്ഞു. സ്ഥാനം രാജി വെച്ച് സിറ്റിങ് ജഡ്ജി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് അസാധാരണമാണ്. ബംഗാള്‍ സർക്കാരിനെതിരായ വിധികളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അഭിജിത്ത് ഗംഗോപാധ്യയയും പലതവണ വാക്പോര് നടന്നിരുന്നു. വിരമിച്ച ശേഷം ജഡ്ജിമാര്‍…

Read More