‘പുലര്‍ച്ചെ 3.33-ന് റെക്കോഡിങ്, ഞാന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്’; റഹ്‌മാനെതിരേ ഗായകന്‍

സംഗീതസംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ.ആര്‍ റഹ്‌മാനെതിരേ വിമര്‍ശനവുമായി ഗായകന്‍ അഭിജിത് ഭട്ടാചാര്യ. റഹ്‌മാനെ കാണാനായി ഹോട്ടലിലേക്ക് പോയപ്പോഴുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. റഹ്‌മാന് സാധാരണ പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്ന രീതിയില്ലെന്ന് അഭിജിത് ഭട്ടാചാര്യ പറഞ്ഞു. താന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണെന്നും ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ റെക്കോഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് തികാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത് ഭട്ടാചാര്യ തുറന്നുപറഞ്ഞത്. ഇരുവരും ഒരു ഗാനത്തില്‍ മാത്രമാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. എ.ആര്‍…

Read More