കുട്ടിയെ കണ്ടെത്തിയത് വലിയ ആശ്വാസ വാർത്ത; കുറ്റവാളികളെ ഉടൻ പിടികൂടും , മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലത്ത് നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തിയത് വലിയ ആശ്വാസമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും. സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ അഹോരാത്രം പരിശ്രമിച്ച പോലീസ് സേനാംഗങ്ങളെയും നാട്ടുകാരെയും മാധ്യമങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ ഉടൻ തന്നെ എല്ലാവരും ഇടപെട്ടിരുന്നു. കുട്ടിയെ കണ്ടെത്താൻ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസ് മേധാവികൾക്കും മറ്റു ബന്ധപ്പെട്ടവർക്കും നിർദ്ദേശം നൽകിയിരുന്നു. അന്വേഷണത്തിന്റെ ഏകോപനത്തിനായി എ.ഡി.ജി.പി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആയിരക്കണക്കിന് പോലീസുകാരാണ്…

Read More

ഒടുവിൽ ശുഭവാർത്ത; അബിഗേൽ സാറയെ കണ്ടെത്തി

കഴിഞ്ഞദിവസം കൊല്ലം ഓയൂരിൽ നിന്നും അജ്ഞാതസംഘം തട്ടികൊണ്ടുപോയ ആറ് വയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തിനടുത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ദൗത്യം വിജയിക്കാതെ വന്നതോടെ സംഘം കുഞ്ഞിനെ ഉപേക്ഷിച്ചതാകാം എന്നാണ് നിഗമനം. കുട്ടിയെ പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാറ്റി കുട്ടിയെ പ്രതികൾ മൈതാനത്തുപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനവും. കുട്ടിയെ വഴിയിൽ കണ്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സമ്മർദപരമായി തിരച്ചിൽ തുടരുന്ന…

Read More

തട്ടിക്കൊണ്ടുപോകലുമായി ബന്ധമില്ലെന്ന് സൂചന; തിരുവനന്തപുരത്ത് കസ്റ്റഡിയിലുള്ളവരെ വിട്ടയച്ചേക്കും

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംശയാസ്പദമായി തിരുവനന്തപുരം ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ വിട്ടയച്ചേക്കും. സംഭവവുമായി ഇവർക്ക് ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ശ്രീകാര്യം സ്വദേശിയായ യുവാവിനെയാണ് ഇന്ന് പുലർച്ചെ വീട്ടിൽനിന്ന് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് ലഭിച്ച വിവരം അനുസരിച്ച് പിന്നീട് ശ്രീകണ്ഠേശ്വരത്തിന് സമീപത്തുള്ള കാർ വാഷിങ് സെന്റർ ഉടമ പ്രജീഷിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഡോ പൊലീസ് അടക്കം എത്തിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അതിനിടെ, കാർവാഷിങ് സെന്ററിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ…

Read More

‘ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നിരുന്നു’; കുട്ടിയുടെ അമ്മൂമ്മ

ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഈ കാറ് വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞതെന്നും അമ്മൂമ്മ പറ‌ഞ്ഞു. കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും…

Read More

ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിൽപ്പെട്ടവരാണിവരെന്നാണ് സൂചന. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തെ ഒരു കാർ വാഷിംഗ് സെന്ററിൽ നിന്നാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ശ്രീകാര്യത്ത് നിന്നും. കേസുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. കസ്റ്റഡിയിലുള്ളവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പൊലീസെത്തിയത് സംശയത്തിന്റെ പേരിലെന്ന് വാർഡ് കൗൺസിലർ സ്ഥിരീകരിച്ചിട്ടുണ്ട്. കാർ വാഷിംഗ് സെന്ററിൽ നിന്ന്…

Read More