അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതി; ഐസിയുവിൽ നിന്ന് മാറ്റി

പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മഅ്ദനിയെ ഇന്ന് മുറിയിലേക്ക് മാറ്റി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഅ്ദനി കടുത്ത ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു. ഹൃദയ സംബന്ധമായ പരിശോധനകളുടെ ഭാഗമായി മഅ്ദനിയെ ആൻജിയോഗ്രാമിന് വിധേയമാക്കിയിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്നാണ് ആൻജിയോഗ്രാം ടെസ്റ്റിന് ശേഷം ഡോക്ടർമാർ അറിയിച്ചത്.

Read More

അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യ നില മോശമായി തുടരുന്നു; വെന്റിലേറ്ററിൽ തുടരുന്നു

പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന് ഇന്നലെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി…

Read More