
ഇതാണ് റിയൽ കേരള സ്‌റ്റോറി, അബ്ദുൾ റഹീമിന്റെ മോചനത്തിന് മലയാളികൾ കൈ കോർത്തതിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
അബ്ദുൾ റഹീമിന്റെ മോചനത്തിന് മലയാളികൾ കൈ കോർത്തതിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. വെറുപ്പിൻറെ പ്രചാരകർ നാടിനെതിരെ നുണക്കഥ ചമക്കുമ്പോൾ മലയാളികൾ മാനവികതയുടെ പ്രതിരോധം തീർത്തു എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മാനവികതയുടേയും മനുഷ്യസ്‌നേഹത്തിൻറെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻറെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ…