
മഅ്ദനി നാളെ കേരളത്തിലെത്തും; പിതാവിനെ കാണും, ചികിത്സ സംബന്ധിച്ചുള്ള കാര്യങ്ങൾ പിന്നീട്
പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നാളെ കേരളത്തിൽ മടങ്ങിയെത്തും. ബാംഗ്ലൂരില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥ പിന്‍വലിച്ച് കേരളത്തില്‍ തുടരാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധി വന്നതിനെ തുടർന്നാണ് നാളെ അദ്ദേഹം കേരളത്തിലെത്തുന്നത്. രാവിലെ ബാംഗ്ലൂരില്‍ നിന്ന് വിമാനമാര്‍ഗ്ഗം തിരുവനനന്തപുരം അന്താരാഷട്ര വിമാനത്താവളത്തില്‍ എത്തുന്ന മഅ്ദനി റോഡ് മാര്‍ഗ്ഗം അന്‍വാര്‍ശ്ശേരിയിലേക്ക് യാത്ര തിരിക്കും. ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം സ്വീകരിക്കും. അന്‍വാര്‍ശ്ശേരിയിലെത്തുന്ന…