തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; മൃതദേഹം ആംബുലൻസ് വിളിച്ച് വരുത്തി ഉപേക്ഷിച്ചു

തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. നാലംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച്…

Read More

ജനിച്ചയുടനെ തട്ടിയെടുത്തു; ഒന്നിച്ചത് 18 വർഷങ്ങൾക്ക് ശേഷം; വമ്പൻ ലോബിയുടെ കഥ പുറത്ത്

ജനിച്ചു വീണയുടനെ മാതാപിതാക്കളിൽ നിന്ന് കവർന്ന് വിൽക്കപ്പെട്ട ഇരട്ടകൾ, ഒടുവിൽ പതിനെട്ടു വർഷങ്ങൾക്ക് ശെഷം വിധി അവരെ ഒന്നിപ്പിച്ചു. ജോർജിയക്കാരായ എലീൻ ഡെയ്‌സാദ്സെ അന്ന പാൻചുലിഡ്‌സെ എന്നിവരുടെ കഥയാണ് പറയ്യുന്നത്. ഒരു ദിവസം അലസമായി ടിക്‌ടോക് നോക്കിക്കൊണ്ടിരിക്കുകയായിരുന്ന എലീൻ ഡെയ്‌സാദ്സെയുടെ കണ്ണ് അന്ന പാൻചുലിഡ്‌സെ എന്ന പെൺകുട്ടിയുടെ പ്രൊഫൈലിലുടക്കി. തന്നെപോലെ തന്നെയായിരുന്നു അന്നയും. ചാറ്റിങ്ങിലൂടെ ഇരുവരും സുഹൃത്തുക്കളായി. പിന്നീട് തങ്ങൾ ദത്തെടുക്കപ്പെട്ടതാണെന്ന് അവർ രക്ഷിതാക്കളിൽനിന്ന് മനസ്സിലാക്കി. ഒരേ കുടുംബക്കാരാണോയെന്നറിയാൻ ഡി.എൻ.എ. പരിശോധിച്ചപ്പോഴാണ് ഇരുവരും ഐഡന്റിക്കൽ ട്വിൻസാണെന്ന് കണ്ടുപിടിച്ചത്….

Read More

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു: സംഭവം കാസർകോട്

കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ  തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മൽ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി…

Read More

പതിനാലുകാരി തട്ടിക്കൊണ്ടുപോയ സംഭവം; കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിൽ, പെൺകുട്ടി പീഡനത്തിനിരയായെന്ന് പൊലീസ്

വയനാട് പനമരത്തുനിന്നു തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായെന്നു പൊലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ചയാണു പെൺകുട്ടിയെ കാണാതായത്. തിങ്കളാഴ്ചയാണു പെൺകുട്ടിയെ തൃശൂരിലെ പാലപ്പെട്ടി വളവിൽനിന്നു കണ്ടെത്തിയത്.  പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ (28), രണ്ടാം ഭർത്താവ് വിനോദ് (29) എന്നിവരാണു പെൺകുട്ടിയെ കൊണ്ടുപോയത്. വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. പെൺകുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.  തുടർന്നു നടത്തിയ…

Read More

നവജാതശിശുവിനെ ആശുപത്രിയിൽനിന്നും തട്ടിയെടുത്തു: യുവതി അറസ്റ്റിൽ

ഡൽഹിയിലെ ആശുപത്രിയിൽനിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കുട്ടിയെ രക്ഷിതാക്കളെ ഏൽപിച്ചുവെന്ന് പൊലീസ് അറിയിച്ചു. രോഹിണി ഡോ. ബാബാ സാഹേബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 19 വയസ്സുകാരിയുടെ കുട്ടിയെ ആണ് തട്ടിയെടുത്തത്. ആശുപത്രി പരിസരങ്ങളിലുള്ള ഏകദേശം 500 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷനു സമീപം കുട്ടിയുമായി യുവതി ഇ-റിക്ഷയിൽ പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇ-റിക്ഷ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ രോഹിണി സെക്ടർ 15ലെ ഇഎസ്‌ഐ ആശുപത്രിക്കു സമീപമാണു യുവതി ഇറങ്ങിയതെന്നു…

Read More