
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ; അജ്മാൻ എമിറേറ്റിൽ നിയമം കർശനമാക്കി
അജ്മാൻ എമിറേറ്റിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ സംബന്ധിച്ച് പുതിയ നിയമം പുറപ്പെടുവിച്ച് അധികൃതർ. വാഹനങ്ങൾ സൂക്ഷിക്കണമെന്നും പൊതുസ്ഥലങ്ങളിൽ വികലമാക്കുന്ന തരത്തിൽ ഉപേക്ഷിക്കരുതെന്നും നിയമം അനുശാസിക്കുന്നു. ആരോഗ്യത്തിനോ പൊതു സുരക്ഷക്കോ ദോഷം വരുത്തുന്നതോ എമിറേറ്റിന്റെ പൊതുവായ രൂപത്തെ വികലമാക്കുന്നതോ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നതോ ആയ വിധത്തിൽ ശ്രദ്ധയില്ലാതെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്ന വാഹനങ്ങളെയാണ് നിയമം നിർവചിക്കുന്നത്. ഈ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും ഇത്തരം വാഹനം പിടിച്ചെടുക്കും. എമിറേറ്റിന്റെ പരിസര പ്രദേശങ്ങളില്‍ ഇത്തരത്തില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുമേല്‍ അധികൃതര്‍ മുന്നറിയിപ്പ്…