
അന്ന് ആവേശം സെക്കന്റ് ഹാഫ് ലാഗാണെന്ന് തട്ടി വിട്ടു; എന്തിനെന്ന് ചേട്ടനും ചോദിച്ചു; എന്തെങ്കിലുമൊക്കെ പറയണ്ടേ!: ധ്യാന്‍
ഒരുമിച്ച് തീയേറ്ററുകളിലെത്തിയ സിനിമകളാണ് ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും. ഇപ്പോഴിതാ രണ്ട് സിനിമകളും ഒരുമിച്ച് വന്നപ്പോഴുണ്ടായ രസകരമായ പ്രൊമോഷന്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. താര സംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്. ഫഹദ് ഫാസിലും ഒപ്പമുണ്ടായിരുന്നു. നടന്‍ ബാബുരാജ് ആയിരുന്നു അവതാരകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്രാമയാണ്. ആവേശം തീയേറ്ററില്‍ ആഘോഷമാണ്. അതിന്റെ വ്യത്യാസമുണ്ട്. പ്രൊമോഷന്റെ സമയത്ത് ഫഹദ് ഇക്ക വിളിച്ചിരുന്നു. നമുക്ക് ഒരുമിച്ച് പ്രൊമോഷന്‍ ചെയ്യാമെന്ന് പറഞ്ഞു. ഭയങ്കര ബുദ്ധിപരമായ ടാക്ടിക്‌സ്…