
ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി നിർമാതാവ്; കിട്ടാനുള്ളത് രണ്ട് കോടിയിലധികം
സംവിധായകൻ ആഷിഖ് അബുവിനെതിരെ നിർമാതാവ് സന്തോഷ് ടി കുരുവിള പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി. 2 കോടി 15 ലക്ഷം രൂപ ആഷിഖ് അബു തനിക്ക് നൽകാൻ ഉണ്ടെന്നാണ് സന്തോഷ് ടി കുരുവിളയുടെ പരാതി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും സന്തോഷ് ടി കുരുവിള പരാതി നൽയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പരാതി നൽകിയത്. തുടർന്ന് ആഷിഖ് അബുവിനോട് നിർമാതാക്കളുടെ സംഘടന വിശദീകരണം തേടി. ആഷിഖ് അബുവിന്റെ വിശദീകരണം വന്ന ശേഷം രണ്ട് പേരെയും ഒരുമിച്ചിരുത്തി വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് നിർമാതാക്കളുടെ…