ലോക്സഭാ സീറ്റുകളെ ചൊല്ലി എഎപി കോൺഗ്രസ് പോര് മുറുകുന്നു; ഇന്ത്യ മുന്നണിയിൽ തുടരണോ എന്ന കാര്യം പുന:പരിശോധിക്കേണ്ടി വരുമെന്ന് എഎപി

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ നിലപാട് കര്‍ശനമാക്കി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് എഎപി നിലപാട്. കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന പ്രസ്താവന നടത്തിയത്.ഇതിന് പിന്നാലെയാണ് എഎപി ഇടഞ്ഞത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ഉന്നത നേതൃത്വുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു….

Read More

ഡൽഹിയിലേക്ക് വെള്ളം ഒഴുക്കിവിട്ടത് മനഃപൂർവമെന്ന് എഎപി; പ്രതികരിച്ച് ഹരിയാന സർക്കാർ

ഡൽഹി പ്രളയത്തിൽ മുങ്ങിയതിന് കാരണം ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്നു ‘മനഃപൂർവം’ വെള്ളം തുറന്നുവിട്ടതോടെയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചതിനു പിന്നാലെ മറുപടിയുമായി ഹരിയാന സർക്കാർ. എഎപിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്സിനു മുകളിൽ ഒഴുകിയെത്തുന്ന വെള്ളം മറ്റു ഭാഗങ്ങളിലേക്ക് ഒഴുക്കിവിടാനാകില്ലെന്നും ഹരിയാന വ്യക്തമാക്കി.  കേന്ദ്ര ജല കമ്മിഷൻ (സിഡബ്ല്യുസി) മാർഗനിർദേശം അനുസരിച്ച്, ഒരു ലക്ഷം ക്യുസെക്സിൽ കൂടുതലുള്ള വെള്ളം പടിഞ്ഞാറൻ യമുനയിലേക്കും കിഴക്കൻ യമുന കനാലിലേക്കും ഒഴുക്കിവിടാൻ കഴിയില്ലെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ട്വിറ്ററിൽ…

Read More

പ്രതിപക്ഷത്തിന്റെ സംയുക്ത യോഗം ബഹിഷ്‌കരിക്കുമെന്ന് ആം ആദ്മി പാർട്ടി

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ആം ആദ്മി പാർട്ടി. ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണിത്. പട്‌നയിൽ ജെ.ഡി.യു. നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ വീട്ടിൽ രാവിലെ 11-നാണ് യോഗം. ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് അനുകൂല നിലപാട് അറിയിച്ചില്ലെങ്കിൽ യോഗത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ തുടർന്ന് നടക്കുന്ന യോഗങ്ങളിലും പങ്കെടുക്കില്ലെന്നാണ് ഭീഷണി. 

Read More

സി.പി.ഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി; ദേശീയപാര്‍ട്ടി പദവിയ്ക്ക് അര്‍ഹത നേടി ആം ആദ്മി

ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. അതേസമയം സി.പി.ഐ. എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാവുകയും പ്രാദേശിക പാര്‍ട്ടികളായി മാറുകയും ചെയ്തു. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എ.എ.പി. ദേശീയപാര്‍ട്ടി പദവിയ്ക്ക് അര്‍ഹത നേടിയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍ നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടുകയോ അല്ലെങ്കില്‍ ലോക്‌സഭയില്‍ രണ്ട്…

Read More

പ്രചാരണത്തിന് സർക്കാർ പരസ്യം; എഎപി 97 കോടി അടയ്ക്കണമെന്ന് ലഫ്. ഗവർണർ

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ എഎപിക്കെതിരെ ലഫ്. ഗവർണർ വി.കെ.സക്സേന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ നേട്ടങ്ങൾ പ്രസിദ്ധീകരിക്കാൻ ചെലവാക്കിയ 97 കോടി രൂപ എഎപി തിരിച്ചടയ്ക്കണമെന്നു ലഫ്.ഗവർണർ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് എഎപിക്കെതിരെ സക്സേന വാളെടുത്തിരിക്കുന്നത്. 15 വർഷമായി ബിജെപിയുടെ കൈവശമായിരുന്ന എംസിഡിയിൽ 250ൽ 135 സീറ്റുകളിൽ വിജയിച്ചാണ് എഎപി മിന്നും ജയം കരസ്ഥമാക്കിയത്. തിരഞ്ഞെടുപ്പിലെ പരാജയം ബിജെപിക്കു തിരിച്ചടിയായതിനു പിന്നാലെയാണു പരസ്യത്തിന്റെ പേരിൽ…

Read More

ഡൽഹി മുനിസിപ്പൽ ഭരണം പിടിച്ച് എഎപി; കേവലഭൂരിപക്ഷം നേടി

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എഎപിക്ക് ശക്തമായ മുന്നേറ്റം. 250ൽ എഎപി 135 സീറ്റുകളിൽ വിജയിച്ച് കേവല ഭൂരിപക്ഷം (126) മറികടന്നു. 15 വർഷമായി ബിജെപിയുടെ കൈവശമായിരുന്നു എംസിഡി. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. കോൺഗ്രസ് – 11, മറ്റുള്ളവർ 3 എന്നിങ്ങനെയാണ് സീറ്റ് നില. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എഎപിക്ക് വൻ വിജയം എന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഇതിൽ പ്രതീക്ഷയർപ്പിച്ച് വിജയാഘോഷത്തിന് തയാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിൽ ആംആദ്മി പാർട്ടി പ്രവർത്തകർ ആദ്യഘട്ടത്തിൽ ആശങ്കപ്പെട്ടിരുന്നു….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത അർജന്റീന ആരാധകരായ ഇരുവരും ഫേസ്ബുക്കിൽ ആഹ്ലാദം പങ്കുവെച്ചു. മെസിയുടെ ഫോട്ടോക്കൊപ്പം ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക എന്ന കവിതാ ശകലവും എഴുതിയാണ് ശിവൻകുട്ടി ജയമാഘോഷിച്ചത്. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ എന്നായിരുന്നു എംഎം മണിയുടെ കമന്റ്. ……………………………………. പാൽ വിലവർധനയുടെ പ്രയോജനം കർഷകർക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തിൽ മായം കലർന്ന പാലെത്തുന്നത്…

Read More

കോൺഗ്രസ് അനുഭാവിയെങ്കിൽ ആംആദ്മിക്ക് വോട്ട് ചെയ്യു, വോട്ട് പാഴാക്കരുത്; കെജ്രിവാൾ

കോൺഗ്രസ് അനുഭാവിയാണെങ്കിൽ ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്രിവാൾ. വോട്ട് പാഴാക്കരുതെന്നാണ് ഗുജറാത്തിലെ കോൺഗ്രസ് അനുഭാവികളോട് കെജ്രിവാളിന്റെ അഭ്യർത്ഥന. ഗുജറാത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയില്ലെന്നും അതിനാൽ ഇത്തവണ വോട്ട് പാഴാക്കാതെ ആം ആദ്മി പാർട്ടിക്ക് ചെയ്ത് മാറ്റത്തിന്റെ ഭാഗമാകാനാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആഹ്വാനം. ഇത്തവണ ഗുജറാത്തിൽ കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും കോൺഗ്രസിന് വോട്ട് ചെയ്യുന്നത് വോട്ട് പാഴാക്കൽ മാത്രമാണെന്നും കെജ്രിവാൾ പറഞ്ഞു. കോൺഗ്രസിൽ നിന്നുള്ള അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും ബിജെപിയിലേക്ക്…

Read More

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ജനങ്ങൾക്ക് തെരഞ്ഞെടുക്കാം; അരവിന്ദ് കെജ്രിവാൾ

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ക്യാംപയിൻ ആരംഭിച്ച് അരവിന്ദ് കെജ്രിവാൾ. ‘ചൂസ് യുവർ മുഖ്യമന്ത്രി’ എന്ന ക്യാംപയിനിലൂടെ ജനങ്ങൾക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാം. സംസ്ഥാനത്ത് റാലികളും ടൗൺഹാളുകളും സംഘടിപ്പിച്ചും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി  വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചുമാണ് കെജ്രിവാൾ ഗുജറാത്ത് പിടിക്കാൻ പ്രചാരണം നടത്തുന്നത്.   ‘ജനങ്ങൾക്ക് മാറ്റം വേണം. പണപ്പെരുപ്പത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും ആശ്വാസം വേണം. ഒരു വർഷം മുമ്പ് ബിജെപി മുഖ്യമന്ത്രിയെ മാറ്റി….

Read More