ബി ജെ പി അധികാര ദുർവിനിയോഗം നടത്തി ദിവസങ്ങൾക്കുള്ളിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ​ചെയ്യാനൊരുങ്ങുകയാണെന്ന് സൗരഭ് ഭരദ്വാജ്

കോൺഗ്രസ് – ആപ് സഖ്യം കൂടുതൽ കരുത്താർജ്ജിച്ചതോടെ ഭയന്ന ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തി ദിവസങ്ങൾക്കുള്ളിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ​ചെയ്യാനൊരുങ്ങുകയാണെന്ന് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ്. ഡൽഹിയിലെ ലോക്സഭ സീറ്റുകളിൽ മത്സരിക്കുന്നതിൽ കോൺഗ്രസും ആം ആദ്മിയും തമ്മിൽ ധാരണയായതോടെ ബിജെപി പരാജയ ഭീതിയിലാണ്. അവർ അധികാരം ഉപയോഗിച്ച് എന്തും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു നോട്ടീസ് അരവിന്ദ് കെജ്‌രിവാളിന് നൽകാൻ നിങ്ങൾ തയ്യാറാക്കുകയാണെന്ന് തങ്ങൾക്കറിയാമെന്നും ഇന്ന് അത് അദ്ദേഹത്തിന് കൈമാറും, വരുന്ന…

Read More

അന്നദാതാക്കളെ ജയിലിൽ അടയ്ക്കുന്നത് തെറ്റ്; കേന്ദ്ര നടപടിയെ തള്ളി ആം ആദ്മി പാർട്ടി

കർഷകരുടെ ‘ദില്ലി ചലോ’ മാർച്ചിന് പിന്തുണയുമായി ആം ആദ്മി പാർട്ടി (എഎപി). അന്നദാതാക്കളെ ജയിലിൽ അടയ്ക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി പ്രസ്താവന പുറത്തിറക്കി. ഡൽഹി ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശവും എഎപി തള്ളി. കർഷക മാർച്ചിൽ പങ്കെടുക്കുന്ന പ്രതിഷേധക്കാരെ പാർപ്പിക്കുന്നതിനായി ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റണമെന്നു ആവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്രസർക്കാർ ഡൽഹി സർക്കാരിനു കത്തെഴുതിയിരുന്നു. കർഷകരുടെത് ന്യായമായ ആവശ്യമാണ്. ജനാധിപത്യത്തിൽ സമാധാനപരമായി പ്രതിഷേധിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. കർഷകരെ അറസ്റ്റ്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; അസമിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി. മൂന്നുപേര് അടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ദിബ്രുഗഡ്, ഗുവാഹത്തി, സോനേത്പൂർ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ എഎപി രാജ്യസഭാ എംപി സന്ദീപ് പഥകാണ് പ്രഖ്യാപിച്ചത്. ‘ഇന്ത്യ’ സഖ്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എഎപിയുടെ പ്രഖ്യാപനം. അസമിലെ 14 ലോക്സഭാ സീറ്റുകളിൽ മൂന്നിടത്ത് മത്സരിക്കാനാണ് പാർട്ടി തീരുമാനം. മനോജ് ധനോഹർ(ദിബ്രുഗഡ്), ഭവൻ ചൗധരി(ഗുവാഹത്തി), ഋഷി രാജ്(സോനേത്പൂർ) എന്നിവരാണ് സ്ഥാനാർത്ഥികൾ. ഈ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ ഇന്ത്യൻ ബ്ലോക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും…

Read More

സീറ്റ് വിഭജന ചർച്ചയിൽ ധാരണയായില്ല; ഡൽഹിയിൽ എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ തേടി കോൺഗ്രസ്

രാജ്യ തലസ്ഥാനത്തെ ഇൻഡ്യ മുന്നണിയുടെ സീറ്റു വിഭജനത്തിൽ ഇതുവരെ ധാരണയായില്ല. അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ മുഴുവൻ സീറ്റുകളിലും സ്വന്തം സ്ഥാനാർഥികളെ തേടുകയാണ് കോൺഗ്രസ് നേതൃത്വം. സീറ്റ് വിഭജന ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജനുവരി 8 നും,12 നും കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ചർച്ച നടന്നിരുന്നു. എന്നാൽ കൃത്യമായ ധാരണ അതിനു ശേഷവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡൽഹിയിലെ ഏഴ് സീറ്റിലും സ്ഥാനാർഥികളെ കണ്ടെത്താൻ കോൺഗ്രസ് ശ്രമം തുടങ്ങിയത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി എഐസിസി സ്‌ക്രീനിംഗ്…

Read More

കളളപ്പണം വെളുപ്പിക്കൽ കേസ്; ആം ആദ്മി പാർട്ടി എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി എം എൽ എ അമാനത്തുളള ഖാന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. പുലർച്ചയോടെ ആരംഭിച്ച റെയ്ഡ് തുടരുകയാണെന്നാണ് റിപ്പോർട്ട്. ഒഖ്‌ല മണ്ഡലം എം എൽ എയാണ് അമാനത്തുളള ഖാൻ.ഡൽഹി വഖഫ് ബോർഡിലേക്കുള്ള റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷൻ ബ്യൂറോയും സിബിഐയും സമർപ്പിച്ച എഫ് ഐ ആറും ഇഡി പരിശോധിച്ചിരുന്നു. അടുത്തിടെ, ഡൽഹിയിലെ മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം പിയുമായ സഞ്ജയ്…

Read More

ഒരു പാർട്ടിയേയും പ്രതിക്കൂട്ടിലാക്കാനില്ല; ഡല്‍ഹി മദ്യനയക്കേസിൽ സുപ്രീംകോടതി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കള്ളപ്പണം വെളുപ്പിച്ചതിൽ വ്യക്തത വരുത്തി സുപ്രീംകോടതി. ” ഈ കേസിൽ ഒരു രാഷ്ട്രീയപാർട്ടിയേയും പ്രതിക്കൂട്ടിലാക്കാനില്ല. തീർത്തും നിയമപരമായ ചോദ്യമാണ് ഉന്നയിച്ചത്” – സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കവേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നോട് ഉന്നയിച്ച ചോദ്യത്തിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്.  ഡൽഹി മദ്യനയ അഴിമതിക്കേസിൽ കള്ളപ്പണം വെളുപ്പിച്ചതിൽ ആം ആദ്മി പാർട്ടിക്കു (എഎപി) ഗുണം ലഭിച്ചെങ്കിൽ എന്തുകൊണ്ടാണ് പാർട്ടിക്കെതിരെ കുറ്റം ചുമത്താത്തതെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം….

Read More

എഎപി എംപി സഞ്ജയ് സിംഗിന്‍റെ വസതിയില്‍ ഇഡി റെയ്ഡ്

ആം ആദ്മി എംപി സഞ്ജയ് സിംഗിൻറെ ദില്ലിയിലെ വീട്ടിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് റെയ്ഡ്. ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവും ദില്ലി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്ന ദിവസമാണ് സിംഗിന്റെ വസതിയിൽ റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിൻറെ വസതിയിൽ എത്തിയത്. നേരത്തെ സിംഗിന്റെ അടുത്ത അനുയായി അജിത് ത്യാഗിയുടെയും മദ്യ നയത്തിൽ നിന്ന് നേട്ടമുണ്ടാക്കിയ കരാറുകാരുടെയും ബിസിനസുകാരുടെയും…

Read More

വനിതാ സംവരണ ബിൽ; 2024ൽ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി, മണ്ഡല പുനർ നിർണയ നീക്കത്തിൽ ആശങ്കയെന്ന് എം.കെ സ്റ്റാലിൻ

കേന്ദ്ര സർക്കാർ ലോക്സഭയിൽ കൊണ്ട് വന്ന വനിതാ സംവരണ ബില്ലിൽ പ്രതികരണവുമായി വിവിധ പാർട്ടി നേതാക്കൾ. വനിതാ സംവരണ ബിൽ വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണെന്നായിരുന്നു എഎപി നേതാവ് സഞ്ജയ് സിം​ഗിന്റെ വിമർശനം.2024ൽ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. മോദി അധികാരത്തിലെത്തിയ ശേഷം പറഞ്ഞതൊന്നും നടപ്പാക്കിയില്ല. ഇത് മറ്റൊരു തട്ടിപ്പാണ്.2045ലെങ്കിലും ബില്ല് നടപ്പാക്കുമോ എന്നറിയില്ല. വനിതാ സംവരണം നടപ്പാക്കാൻ എഎപി ഒപ്പമുണ്ടാകുമെന്നും സഞ്ജയ് സിം​ഗ് പറഞ്ഞു. എന്നാൽ 2024 ൽ തന്നെ ബില്ല് നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് ; കളം മുറുകുന്നു, പ്രചാരണം സജീവം, നേതാക്കൾ പുതുപ്പള്ളിയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് കളം മുറുകുകയാണ്. പരസ്യ പ്രചാരണം അവസാനിക്കാൻ 3 മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും നേതാക്കളും. പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്തുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ എം.പി.തുടങ്ങിയ നേതാക്കളും മണ്ഡലത്തിൽ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയിൽ എത്തും….

Read More

കത്തുകൾക്കു മുഖ്യമന്ത്രി മറുപടി നൽകുന്നില്ല; പഞ്ചാബിൽ രാഷ്ട്രപതി ഭരണ മുന്നറിപ്പുമായി ഗവർണർ

പഞ്ചാബിൽ രാഷ്ട്രപതി ഭരണത്തിനു ശുപാർശ നൽകാൻ മടിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനു മുന്നറിയിപ്പു നൽകി ഗവർണർ ബൻവാരിലാൽ പുരോഹിത്. ഔദ്യോഗിക ആശയവിനിമയങ്ങളോടു മുഖ്യമന്ത്രി തുടർച്ചയായി പ്രതികരിക്കാതിരിക്കുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്.  അയയ്ക്കുന്ന കത്തുകൾക്കു മറുപടി നൽകാൻ മുഖ്യമന്ത്രി തയാറാകാത്ത പക്ഷം രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്യാൻ കഴിയുമെന്നും ക്രിമിനൽ നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ 356-ാം ആർട്ടിക്കിൾ അനുസരിച്ചാണ് സംസ്ഥാനത്തു രാഷ്ട്രപതി ഭരണം നടപ്പാക്കുക. പഞ്ചാബിലെ വ്യാപകമായ ലഹരിമരുന്നു കള്ളക്കടത്തിനെക്കുറിച്ചു…

Read More