
ഡൽഹിയിലെ എ.എ.പി സർക്കാരിനെ അട്ടിമറിക്കാൻ വൻ ഗൂഢാലോചന, ബി.ജെ.പിയിൽ ചേരാൻ എ.എ.പി എം.എൽ.എമാർക്ക് 25 കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തി അരവിന്ദ് കെജ്‍രിവാൾ
ഡൽഹിയിലെ എ.എ.പി സർക്കാരിനെ അട്ടിമറിക്കാൻ വൻ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ബി.ജെ.പിയിൽ ചേരാൻ എ.എ.പി എം.എൽ.എമാർക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കെജ്‍രിവാൾ അരോപിക്കുന്നത്. ”ഏഴ് എ.എ.പി എം.എൽ.എമാരെയാണ് ദിവസങ്ങൾക്കു മുമ്പ് ബി.ജെ.പി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചത്. 21 എം.എൽ.എമാരുമായും സംഭാഷണം നടത്തിയെന്നും അവർ അവകാശപ്പെട്ടു. മറ്റുള്ളവരുമായും ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. അതിനു ശേഷം ഡൽഹിയിലെ എ.എ.പി സർക്കാരിനെ ഞങ്ങൾ അട്ടിമറിക്കും. ഓരോ എം.എൽ.എമാർക്കും 25 കോടി രൂപ വീതം നൽകും. അവർക്ക്…