പഞ്ചാബിൽ നേതാക്കൾ തമ്മിൽ തർക്കം; എഎപി നേതാവിന് നേരെ വെടിയുതിർത്ത് അകാലി ദൾ നേതാവ്

പഞ്ചാബിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവിന് നേരെ വെടിയുതിർത്ത് ശിരോമണി അകാലി ദൾ നേതാവ്. പഞ്ചാബിലെ ഫാസിൽകയിൽ നേതാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടയിലായിരുന്നു സംഭവം. എഎപി പ്രാദേശിക നേതാവ് മൻദീപ് ബ്രാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജലാലാബാദിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് വിദ?ഗ്ദ ചികിത്സക്കായി ലുധിയാന മെഡിക്കൽ സെന്ററിലേക്കും മാറ്റി. അകാലി ദൾ നേതാവ് വർദേവ് സിങ് മാൻ ആണ് വെടിയുതിർത്തതെന്ന് ജലാലാബാദ് എംഎൽഎ ജഗ്ദീപ് കംബോജ് ഗോൾഡി ആരോപിച്ചു. ബ്ലോക്ക് ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്ത് ഓഫീസറുടെ (ബിഡിപിഒ)…

Read More

മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 18 വരെ നീട്ടി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയ്‌ക്ക് ജാമ്യം നിഷേധിച്ചു. മനീഷ് സിസോദിയയെയും അറസ്റ്റിലായ മറ്റ് പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 18 വരെ നീട്ടി. ഡൽഹി റൂസ് അവന്യൂ കോടതിയുടെതാണ് നടപടി. 2021-22 ലെ ഡൽഹി മദ്യ നയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിഹാർ ജയിലിൽ കഴിയുന്ന മനീഷ് സിസോദിയയെ ഇന്ന് രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. 2023ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്….

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; എഎപി നേതാവ് സഞ്ജയ് സിങ് ജയിൽ മോചിതനായി

ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ജയിൽമോചിതനായി. മദ്യനയക്കേസിൽ അറസ്റ്റിലായ സഞ്ജയ് സിങ് ആറു മാസത്തോളമായി ജയിലിലായിരുന്നു. ചൊവ്വാഴ്ചയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി വരാലെ എന്നിവരുടെ ബെഞ്ച് സഞ്ജയ് സിങിന് ജാമ്യം അനുവദിച്ചത്. തിഹാർ ജയിലിന് പുറത്ത് കൂടിനിന്ന ആപ്പ് പ്രവർത്തകർ സഞ്ജയ് സിങിനെ ആർപ്പുവിളികളോടെ സ്വീകരിച്ചപ്പോൾ ആപ്പ് പ്രവർത്തകരോട് ആഘോഷിക്കാനുള്ള സമയമല്ല പോരാടാനുള്ള സമയമാണ് എന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. മദ്യനയ അഴിമതിക്കേസിൽ…

Read More

മദ്യനയക്കേസിൽ സഞ്ജയ് സിങിന് ജാമ്യം; ഇഡിക്ക് വിമർശനം

മദ്യനയ കേസിൽ എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അരവിന്ദ് കെജ്രിവാളിനെ ഇതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരിക്കെയാണ് ഇഡിക്ക്  കോടതിയിൽ തിരിച്ചടിയുണ്ടായത്. ഇഡിയെ വിമർശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവെവിടെയെന്ന് ചോദിച്ചു.  മാപ്പുസാക്ഷിയായ ദിനേഷ് അറോറയുടെ മൊഴിയിലും ഇദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് ജാമ്യം ലഭിക്കാൻ സഹായമായത്. ഇഡി ആരോപിച്ച നിലയിൽ സഞ്ജയ് സിങ് കൈപ്പറ്റിയെന്ന് പറയുന്ന പണം കണ്ടെത്താൻ കഴിയാതിരുന്നതും ജാമ്യം ലഭിക്കുന്നതിൽ നിർണായകമായി….

Read More