കേരള ബോക്സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുമായി ആടുജീവിതം; മഞ്ഞുമ്മൽ ബോയ്സിനെ മറികടന്നു

ആടുജീവിതം കേരള ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡിട്ട് പൃഥ്വിരാജിന്റെ ആടുജീവിതം. കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടന്നിരിക്കുകയാണ് ആടുജീവിതം. ആടുജീവിതം കേരളത്തിൽ നിന്ന് 72.50 കോടി രൂപയിലധികം നേടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്‌സ് കേരളത്തിൽ 71.75 കോടി രൂപയാണ് നേടിയത്. ആടുജീവിതത്തിന് തൊട്ടുമുന്നിലുള്ള ബാഹുബലി രണ്ടിന്റെ കളക്ഷൻ കേരള ബോക്‌സ് ഓഫീസിൽ 72.60 രൂപയാണ്. കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള 2018ന്റെ കളക്ഷൻ കേരള ബോക്‌സ് ഓഫീസിൽ 89.20 കോടി രൂപയും രണ്ടാം സ്ഥാനത്തുള്ള പുലിമുരുകൻ…

Read More

‘ഉപേക്ഷിച്ചതല്ല.. ആടുജീവിതം ചെയ്യാൻ സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി വരെ തുടങ്ങി’; ലാൽ ജോസ് പറയുന്നു

ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം അടുത്തിടെയാണ് തിയറ്ററുകളിൽ‌ എത്തിയത്. ചിത്രം മികച്ച സ്വീകാര്യത നേടി നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറി കഴിഞ്ഞു. ബ്ലെസിക്ക് മുമ്പ് ആടുജീവിതം നോവൽ സിനിമയാക്കാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് ആദ്യം നോവലിസ്റ്റ് ബെന്യാമിനെ സമീപിച്ചത് സംവിധായകൻ ലാൽ ജോസാണ്. ആടുജീവിതം പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ബെന്യാമിൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആടുജീവിതം ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് താൻ എത്തിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ലാൽ ജോസ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ്…

Read More

നാല് ദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില്‍

പൃഥ്വിരാജ് നായകനായ ആടുജീവിതം മോളിവുഡിന്റെ കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്.  ആടുജീവിതം ആഗോളതലത്തിലെ കണക്കുകളില്‍ 50 കോടി ക്ലബില്‍ റിലീസായി വെറും നാല് ദിവസത്തിനുള്ളില്‍ എത്തിയിരുന്നു. ഇക്കാര്യം നായകൻ പൃഥ്വിരാജും സ്‍ഥിരീകരിച്ചിരുന്നു. ആടുജീവിതത്തിന് ആദ്യ ഞായറാഴ്‍ചയും വൻ നേട്ടമാണ് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ എക്കാലത്തയും വമ്പൻ വിജയ ചിത്രമായി ആടുജീവിതം മാറും എന്നാണ് നിലവിലെ കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നതും. കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്….

Read More

‘എന്റെ കഥയിലെ നായകന്‍ നജീബാണ്, ഷുക്കൂറല്ല’; ബെന്യാമിന്‍ പറയുന്നു

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ അതേ പേരിലുള്ള നോവലിന്റെ സിനിമാവിഷ്‌കാരമാണ് ആടുജീവിതം. സിനിമ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ബ്ലെസിയുടെ സംവിധാന മികവും പൃഥ്വിരാജ് കഥാപാത്രമായി മാറാന്‍ നടത്തിയ മേക്കോവറുമെല്ലാം പ്രശംസ നേടുന്നുണ്ട്. അതേസമയം സിനിമയ്ക്കും ബെന്യാമിനുമെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബെന്യാമിന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബെന്യാമിന്റെ പ്രതികരണം. തന്റെ കഥയിലെ നായകന്‍ ഷുക്കൂര്‍ അല്ല നജീബ് ആണെന്നും പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് നോവല്‍ രചിച്ചിരിക്കുന്നതെന്നുമാണ് ബെന്യാമിന്‍ പറയുന്നത്….

Read More

യു.എ.ഇയിൽ ആടുജീവിതത്തിന് 15+ റേറ്റിംഗ്; കുട്ടികളുമായി ചിത്രം കാണാൻ പോകുന്നവർ ശ്രദ്ധിക്കുക

ആടുജീവിതത്തിന് യു.എ.ഇ വിവര – സാംസ്‌കാരിക മന്ത്രാലയം 15+ റേറ്റിംഗ് ആണ് നൽകിയിട്ടുള്ളത്. ഇന്ത്യയിലെ A സർട്ടിഫിക്കേഷന് ഏതാണ്ട് തത്തുല്യമാണ് യു.എ.ഇയിലെ 15+ റേറ്റിംഗ്. ഇതുപ്രകാരം 15 വയസ്സിൽ താഴെയുള്ളവർക്ക് യു.എ.ഇയിലെ തിയേറ്ററുകളിൽ അടുജീവിതം കാണാൻ അനുവാദമില്ല. ടിക്കറ്റ് ആവശ്യമില്ലാത്ത ചെറിയ കുഞ്ഞുങ്ങളെയും തിയേറ്ററിൽ അനുവദിക്കില്ല. സംശയം തോന്നുന്ന കുട്ടികളുടെ ഐ.ഡി പ്രൂഫ് ചോദിക്കാനും നിയമം അനുവദിക്കുന്നുണ്ട്. അതിനാൽത്തന്നെ മാതാപിതാക്കൾക്കൊപ്പം 15+ സിനിമകൾ കാണാൻ കുട്ടികൾ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. യു.എ.ഇയിൽ G റേറ്റിംഗ് ഉള്ള സിനിമകൾ മാത്രമാണ്…

Read More

ആടുജീവിതത്തിന് സബ് ടൈറ്റിൽ വേണമെന്ന് പ്രേക്ഷകൻ; ഉടൻ ശരിയാക്കമെന്ന് പൃഥ്വിരാജ്

ആടുജീവിതം’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൃഥിരാജിന്റെ അഭിനയത്തിന് ഏറെ പ്രശംസയാണ് ലഭിക്കുകയാണ്. എന്നാൽ സിനിമയ്ക്ക് സബ്ടൈറ്റിൽ ഇല്ലാത്തതിൽ ചില പ്രേക്ഷകർ പരാതി പറയുന്നുണ്ട്. അത്തരത്തിൽ ഒരു പ്രേക്ഷകന്റെ പരാതിക്ക് പൃഥ്വിരാജ് ട്വിറ്ററിലൂടെ മറുപടി നൽകിയിരിക്കുകയാണ്. ‘ആടുജീവിതം കാണാൻ ഇരുന്നപ്പോൾ അതിൽ സബ്ടൈറ്റിൽ ഇല്ലാത്ത മൂലം നിരാശ തോന്നി. എന്നാൽ സിനിമയുടെ യാത്രയിലൂടെ, അണിയറപ്രവർത്തകരുടെ ബ്രില്യൻസുകളിലൂടെ, സിനിമയുടെ ഭാഷ സാർവത്രികമായ ഒന്നാണെന്ന് തെളിയിച്ചു,’ എന്നാണ് പ്രേക്ഷകൻ എക്‌സിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ അസൗകര്യത്തിൽ ക്ഷമചോദിച്ച് പൃഥി പോസ്റ്റ്…

Read More

പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു; ആടുജീവിതത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം പ്രതികരിച്ച്  നജീബ്

തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്ന് നജീബ്. നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്ന് നജീബ് പറഞ്ഞു. ആടുജീവിതത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു. എല്ലാവരും സിനിമ കാണുകയും വിജയിപ്പിക്കുകയും ചെയ്യണമെന്നും നജീബ് പറഞ്ഞു. ‘സിനിമ തിയേറ്ററിൽ എത്തിക്കാണാൻ ആകാംക്ഷയോടെ കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടുകൂടി എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാനായി…

Read More

‘ആടുജീവിതം’ എന്റെ മകന് ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനം: കുറിപ്പുമായി മല്ലിക സുകുമാരൻ

16 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തീയറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുൻപ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ മകൻ രാജുവിന് ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ആടുജീവിതം എന്നാണ് മല്ലിക സുകുമാരൻ കുറിച്ചു. മല്ലിക സുകുമാരന്റെ കുറിപ്പ് ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദർശനത്തിന് എത്തുകയാണ്. നല്ല കഥകൾ സിനിമയായി വരുമ്പോൾ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർ എന്നെയും എന്റെ മക്കളെയും എന്നും…

Read More

രജിനികാന്തിനെ വെച്ച് കോമഡി സിനിമ; ഒരു ലവ് സ്‌റ്റോറി സിനിമ ആ നടനെ വെച്ച് ചെയ്യണം: പൃഥ്വിരാജ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പൃഥ്വി ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖമാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴിലെ മുന്‍നിര നടന്മാരെ വെച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും ഏത് ജോണറാകും നല്‍കുക എന്ന ചോദ്യത്തിന് മറുപടിയായി താരം സംസാരിച്ചു. രജിനികാന്തിനെ വെച്ച് കോമഡി സിനിമയും, വിജയ്യെ വെച്ച് ഡാര്‍ക്ക് ആക്ഷന്‍ ചിത്രവും സംവിധാനം ചെയ്യുമെന്ന് പൃഥ്വി പറഞ്ഞു. സൂര്യയെ വെച്ച് ഏത് തരത്തിലുള്ള സിനിമയാകും ചെയ്യുക എന്ന ചോദ്യത്തിന് അദ്ദേഹത്തെ വെച്ച് റൊമാന്റിക്…

Read More

ബ്ലെസിയുടെ ” ആടുജീവിതം ” സിനിമയുടെ മൂന്നാം ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

ബ്ലെസിയുടെ “ആടുജീവിതം” സിനിമയുടെ മൂന്നാം ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ സൽമാൻ റിലീസ് ചെയ്തു. രണ്ടാം ലുക്ക് പോസ്റ്റർ റിബൽ സ്റ്റാർ പ്രഭാസാണ് പുറത്തിറക്കിയത്. പൃഥിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ” ആടുജീവിതം ” 2024 ഏപ്രിൽ പത്തിന് അഞ്ച് ഭാഷകളിലായി തിയേറ്ററുകളിൽ എത്തും.സാഹിത്യക്കാരൻ ബന്യാമിൻഏഴുതിയനോവൽ”ആടുജീവിത”ത്തെആസ്പദമാക്കിയാണ ഈ ചിത്രം ഒരുക്കുന്നത്. ഒരു അതീജിവനത്തിൻ്റെ കഥയാണ് ഈ സിനിമ . തിരക്കഥസംഭാഷണംസംവിധായകനും,ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും , എഡിറ്റിംഗ് ഏ .ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ. യു….

Read More