ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; പുതുക്കാം ഓൺലൈനിലൂടെ

ആധാർ കാർഡ് സൗജന്യമായി ഓൺലൈൻ വഴി പുതുക്കാനുളള സമയപരിധി ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ. ഈ മാസം 14വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർ തിരിച്ചറിയൽ രേഖയായും (പ്രൂഫ് ഒഫ് ഐഡന്റിറ്റി, പിഒഐ) വിലാസം തെളിയിക്കാനുള്ള രേഖയായും (പ്രൂഫ് ഒഫ് അഡ്രസ്, പിഒഎ) ആയും ഉപയോഗിക്കുന്നതാണ് ആധാർ കാർഡ്. ആധാർ എൻറോൾമെന്റ് ആന്റ് അപ്പ്ഡേറ്റ് റെഗുലേഷൻസ് 2016 പ്രകാരം പിഒഎ, പിഒഐ രേഖകൾ ആധാർ തയ്യാറാക്കിയ തീയതിയിൽ നിന്ന് ഓരോ പത്തുവർഷം കൂടുമ്പോഴും നിർബന്ധമായും പുതുക്കണമെന്ന് നിഷ്‌കർഷിക്കുന്നു. അഞ്ചുമുതൽ 15…

Read More

കടലിൽ പോകാൻ ആധാർ കാർഡ് നിർബന്ധം; ലംഘിച്ചാൽ പിഴ ഈടാക്കും

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്ന് ബോട്ട് ഉടമ ഉറപ്പാക്കണമെന്നും ഇത് ലംഘിക്കുന്നവർക്ക് 1000 രൂപ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ കെ.കെ രമയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. രാജ്യ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനൽ…

Read More

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ നിർബന്ധമല്ല;തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് നിർബന്ധമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. പുതിയ വോട്ടർമാർക്കുള്ള അപേക്ഷയായ ആറ്, ആറ് ബി ഫോമുകളിൽ മാറ്റം വരുത്തും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നിലവിൽ ആധാർ നമ്പർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വോട്ടർമാരുടെ രജിസ്‌ട്രേഷൻ ചട്ടം അനുസരിച്ച് ആധാർ നിർബന്ധമില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലത്തിലൂടെ വ്യക്തത വരുത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ…

Read More